എം.ഐ.സി ദാറുൽ ഇർശാദ് അക്കാദമി പരീക്ഷാഫലം പ്രഖ്യാപിച്ചു ഉദുമ: ദാറുൽ ഇർശാദ് അക്കാദമി വാർഷിക പരീക്ഷാഫലം പ്രഖ്യാപിച്ചു. ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് സർവകലാശാലയുടെ കീഴിൽ ഒന്നു മുതൽ നാലുവരെ ക്ലാസുകൾക്ക് നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചത്. ഒന്നാം ക്ലാസിൽ സഫ്വാൻ, മിറാസ്, ആദിലും രണ്ടാം ക്ലാസിൽ ബാദുഷ, ഇസ്ഹാഖ്, ജുനൈദും മൂന്നാം ക്ലാസിൽ അജ്മൽ, വാജിദ്, അയാസും നാലാം ക്ലാസിൽ ഫാറൂഖ്, അമീൻ, സയ്യിദ് ജാഫറും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകൾ കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.