ksp2e wed തൈകൾ നട്ട് നന്നായി പരിപാലിക്കുന്നവർക്ക് സമ്മാനങ്ങൾ നൽകും

പത്ത് സ്കൂളിൽ 'കുട്ടിവനം' പദ്ധതി ആരംഭിക്കും തൈകൾ നട്ട് നന്നായി പരിപാലിക്കുന്നവർക്ക് സമ്മാനങ്ങൾ കാസർകോട്: ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികൾ ചേർന്ന് സ്കൂളുകളിൽ വൃക്ഷത്തൈ നടുന്ന പദ്ധതിക്ക് ഇൗവർഷം തുടക്കമിടും. സ്കൂളിലെ ഓരോ ക്ലാസും ഓരോ വൃക്ഷത്തൈ നട്ടു പരിപാലിക്കും. 10 സ്കൂളിൽ 'കുട്ടിവനം' പദ്ധതി ആരംഭിച്ച് 100 സ്കൂളിലേക്ക് വ്യാപിപ്പിക്കും. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഏറ്റവും നന്നായി വൃക്ഷത്തൈകൾ നട്ട് പരിപാലിക്കുന്ന എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകൾ, കോളജുകൾ, ക്ലബുകൾ, യുവജനസംഘടനകൾ, റെസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ, തൊഴിലുറപ്പ് യൂനിറ്റുകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവക്ക് സമ്മാനങ്ങൾ നൽകാൻ കലക്ടർ കെ. ജീവൻബാബുവി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്തുകളിൽ തൊഴിലുറപ്പു പദ്ധതിയിൽപെടുത്തി ബ്ലോക്ക് പ്ലാേൻറഷനുകൾ ഉണ്ടാക്കും. തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള ഹരിതവത്കരണ ജോലികളുടെ ഉദ്ഘാടനം ജൂൺ അഞ്ചിന് വൈകീട്ട് നാലിന് കലക്ടറേറ്റ് പരിസരത്ത് കലക്ടർ നിർവഹിക്കും. യോഗത്തിൽ അസി. ഫോറസ്റ്റ് കൺസർവേറ്റർ പി. ബിജു, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുരേഷ്കുമാർ, ജൂനിയർ സൂപ്രണ്ട് ഭരതൻ നായർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ എസ്.എൻ. രാജേഷ്, എൻ.വി. സത്യൻ എന്നിവർ പങ്കെടുത്തു. കാലവർഷം; വിവരങ്ങൾ അറിയിക്കാം കാസർകോട്: കാലവർഷത്തിൽ അത്യാഹിതം അറിയിക്കാനായി പ്രത്യേക സംവിധാനം ഒരുക്കിയതായി ജില്ല ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അത്യാഹിതം സംഭവിച്ചാൽ താഴെ കാണുന്ന നമ്പറുകളിൽ അറിയിക്കണം. കലക്ടർ -04994 256400, 9447496600. ജില്ല പഞ്ചായത്ത് പ്രസിഡൻറ് - 9447448727. ജില്ല പൊലീസ് മേധാവി - 04994 257401, 9497996972. ഡെപ്യൂട്ടി കലക്ടർ (ജനറൽ)-എ.ഡി.എം -04994 255833, 9447726900. ഫയർ ആൻഡ് റെസ്ക്യൂ അസി. ഡിവിഷൻ ഓഫിസർ -04994 230101, 9497920123. കാസർകോട് തീരദേശ പൊലീസ് സ്റ്റേഷൻ സി.ഐ -04994 224800, 9497970297. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ -04672 202537, 9496007034. ഡി.എം.ഒ -04672 209433, 9946105497, ഡിസ്ട്രിക്ട് എമർജൻസി ഓപറേഷൻ സ​െൻറർ, കലക്ടറേറ്റ്, കാസർകോട് - കൺേട്രാൾ റൂം -04994 257700, 1077 (ടോൾഫ്രീ). 04994 230021, 9447030021 (കാസർകോട് തഹസിൽദാർ), 04998 244044, 8547618464 (മഞ്ചേശ്വരം തഹസിൽദാർ), 04672 204042, 9447494042 (ഹോസ്ദുർഗ് തഹസിൽദാർ), 04672 242320, 8547618470 (വെള്ളരിക്കുണ്ട് തഹസിൽദാർ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.