കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഇന്നുമുതൽ കാസർകോട്: കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഇന്നു മുതൽ 21 പ്രവൃത്തി ദിവസങ്ങളിലായി നടക്കും. പഞ്ചായത്ത്^നഗരസഭ തലത്തിൽ വീടുവീടാന്തരം ക്യാമ്പുകളായി കുത്തിവെപ്പ് നടത്തും. 19ാമത് കന്നുകാലി സെൻസസ് അടിസ്ഥാനമാക്കിയുള്ള സ്ഥിതിവിവരക്കണക്കാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുത്തിവെപ്പ് നടത്താനായി 96 അംഗ സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. കുത്തിവെപ്പ് നടത്തിയതിനുശേഷം മഞ്ഞനിറത്തിലുള്ള ഇയർ ടാഗ് ചെവിയിൽ പതിപ്പിക്കും. ഇൗ വിവരം കർഷക രജിസ്ട്രേഷൻ സഹിതം ഒാൺലൈൻ ഡാറ്റാ എൻട്രി നടത്താനും സ്ക്വാഡുകൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. കന്നുകാലികൾക്ക് ഇൻഷുറൻസ്, കാലിത്തീറ്റ വിതരണപദ്ധതി, ദുരിതാശ്വാസ-^ദുരന്തനിവാരണ ധനസഹായം എന്നിവക്ക് ഇയർടാഗ്, കർഷക രജിസ്ട്രേഷൻ നിർബന്ധമാണ്. മൃഗസംരക്ഷണവകുപ്പിലെ മാതൃക പഞ്ചായത്തായി ബേഡഡുക്ക പഞ്ചായത്തിനെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.