കേന്ദ്ര മദ്റസ നവീകരണ പദ്ധതിയില്‍ 15 സ്ഥാപനങ്ങള്‍ക്ക് 89 ലക്ഷം

കേന്ദ്ര മദ്റസ നവീകരണപദ്ധതി: 15 സ്ഥാപനങ്ങള്‍ക്ക് 89 ലക്ഷം മംഗളൂരു: കേന്ദ്ര മദ്റസ നവീകരണപദ്ധതിയിൽ ഉൾപ്പെടുത്തി കര്‍ണാടകയിലെ 15 സ്ഥാപനങ്ങള്‍ക്ക് 89 ലക്ഷം അനുവദിച്ചു. ബിരുദധാരികളായ 10 അധ്യാപകര്‍ക്ക് പ്രതിമാസം 6000 രൂപ നിരക്കില്‍ വേതനമായി 7.20 ലക്ഷം, ബിരുദാനന്തര ബിരുദമോ ബിരുദവും ബി.എഡ് യോഗ്യതയോ ഉള്ള 32 അധ്യാപകര്‍ക്ക് മാസം 12,000 രൂപ നിരക്കില്‍ 46.08 ലക്ഷം,15 മദ്റസകള്‍ക്ക് സയന്‍സ് /മാത്സ് കിറ്റുകള്‍ക്ക് 15,000 രൂപ നിരക്കില്‍ 2.25 ലക്ഷം, 15 മദ്റസകളില്‍ ബുക്ക്ബാങ്ക് /ലൈബ്രറികള്‍ക്ക് 50,000 രൂപ നിരക്കില്‍ 7.50 ലക്ഷം രൂപ, 11 മദ്റസകള്‍ക്ക് സയന്‍സ് ലാബിന് 11 ലക്ഷം, 15 മദ്റസകള്‍ക്ക് കമ്പ്യൂട്ടര്‍ ലാബുകള്‍ക്ക് 15 ലക്ഷം തുടങ്ങിയ വിഭാഗങ്ങളിലായാണ് തുക അനുവദിച്ചത്. ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യ വികസന ഫണ്ട്(ഐ.ഡി.എം.ഐ) കര്‍ണാടകയില്‍ നാലു സ്ഥാപനങ്ങള്‍ക്ക് ലഭിച്ചു. ഹുംഗുണ്ട ആസാദ് നഗര്‍ ആസാദ് പബ്ലിക് സ്കൂള്‍ ക്ലാസ് മുറി നിര്‍മാണത്തിന് 3.75 ലക്ഷം, രാമനഗര ലിറ്റില്‍ ^^^^^^^^^പ്രെറ്റി^^^^^^^^ ഇംഗ്ലീഷ് സ്കൂളിന് മൂന്നു ലക്ഷം, ഹരിഹര മലെബെനൂര്‍ ജാമിയ നാഷനല്‍ ഉര്‍ദു ഹൈസ്കൂളിന് -മൂന്നു ലക്ഷം, ചന്നഗിരി ബാസവപട്ടണ ബി.ഇ.എസ് കന്നട ഹയര്‍ പ്രൈമറി സ്കൂളിന് 19.87 ലക്ഷം എന്നിങ്ങനെ തുക അനുവദിച്ചു. കര്‍ണാടക, കേരളം, ആന്ധ്രപ്രദേശ്, അസം, ഛത്തിസ്ഗഢ്, ജമ്മു-^കശ്മിര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ത്രിപുര, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, പഞ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള അപേക്ഷകളാണ് പരിഗണനക്ക് വന്നിരുന്നതെന്ന് മാനവ വിഭവശേഷി വികസനമന്ത്രാലയ വക്താവ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.