ആത്മീയ വിരുന്നൊരുക്കി മസ്​ജിദുകൾ

കണ്ണൂർ: റമദാ​െൻറ രാപ്പകലുകൾ ധന്യമാക്കാൻ മസ്ജിദുകൾ കേന്ദ്രീകരിച്ച് ആത്മീയ വിരുന്നുകൾ സജീവം. വ്രതാനുഷ്ഠാനത്തിന് ആത്മീയ ഉൽകർഷം പകർന്ന് പള്ളികളിലും സ്ഥാപനങ്ങളിലുമാണ് റമദാൻ ഒന്നു തൊട്ട് പ്രഭാഷണ പരമ്പരകൾക്ക് തുടക്കമായത്. പള്ളി കമ്മിറ്റികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ പ്രമുഖ വാഗ്മികളെ അണിനിരത്തിയാണ് പ്രഭാഷണങ്ങൾ. ജില്ലക്കകത്തും പുറത്തുനിന്നുമുള്ളവരാണ് പ്രഭാഷണത്തിനെത്തുന്നത്. സമകാലികം, മതവിജ്ഞാനം, കർമശാസ്ത്രം, ചരിത്രം തുടങ്ങി ൈവവിധ്യമാർന്ന വിഷയങ്ങളിലാണ് പ്രഭാഷണം ഒരുക്കുന്നത്. നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രഭാഷണപരമ്പരകൾ സംഘടിപ്പിച്ചുവരുകയാണ്. മിക്ക മസ്ജിദുകളിലും ഉച്ച ഒന്നോടെയാണ് തുടക്കമാകുന്നത്. ചിലയിടങ്ങളിൽ തറാവീഹ് നമസ്കാരത്തിന് ശേഷമാണ് പ്രഭാഷണം. രാവിലെയും പ്രഭാഷണമുണ്ട്. സ്ത്രീകൾക്കായി പ്രത്യേക പ്രഭാഷണവും നടക്കുന്നു. ഇതിന് പുറേമ ഖുർആൻ ക്ലാസും നടത്തുന്നുണ്ട്. അസർ നമസ്കാരാനന്തര പ്രഭാഷണപരമ്പരയും വിവിധ സ്ഥലങ്ങളിൽ പതിവാണ്. ഗ്രാമങ്ങളിൽ പലയിടത്തും ദിവസവും പ്രഭാഷണം നടക്കുന്നുണ്ട്. ചില സ്ഥലങ്ങളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് വിജ്ഞാനവിരുന്ന്. നഗരങ്ങളിൽ പൊതുവേദികൾ കേന്ദ്രീകരിച്ചുള്ള പ്രഭാഷണപരമ്പര ഇത്തവണ നേന്ന ചുരുക്കമാണ്്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.