കോർപറേഷൻ പദ്ധതി നിർവഹണത്തിലും ഏകോപനമില്ലായ്​മ വെല്ലുവിളി

കോർപറേഷൻ പദ്ധതിനിർവഹണത്തിലും ഏകോപനമില്ലായ്മ വെല്ലുവിളി * വാർഷികപദ്ധതികളുടെ രൂപവത്കരണം പൂർത്തിയായില്ല കണ്ണൂർ: കോർപറേഷനിൽ ഭരണ^പ്രതിപക്ഷ ഏകോപനമില്ലായ്മ വാർഷിക പദ്ധതിനിർവഹണത്തിലും പ്രതിഫലിക്കുന്നു. പദ്ധതികളുടെ രൂപവത്കരണംപോലും സ്ഥിരംസമിതികൾ യോഗംചേർന്ന് നടപ്പാക്കിയില്ല. ബുധനാഴ്ച ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഇത് വാഗ്വാദങ്ങൾക്ക് കാരണമായി. ഒാരോ മേഖലയിലും നടക്കേണ്ട വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച് വാർഡ്, ഗ്രാമസഭകൾ ചേർന്ന് പദ്ധതി തീരുമാനിക്കുകയും ഇതി​െൻറ അന്തിമ തീരുമാനം വർക്കിങ് കമ്മിറ്റിയും സ്ഥിരംസമിതിയും ചേർന്ന് എടുക്കേണ്ടതുമാണ്. ഇക്കാര്യം സംബന്ധിച്ച് ഏപ്രിൽ മൂന്നിനുതന്നെ കോർപറേഷന് നിർദേശം ലഭിച്ചിരുന്നു. എന്നാൽ, ബുധനാഴ്ച യോഗത്തിൽ അജണ്ടയായിവെച്ചപ്പോൾ മാത്രമാണ് വിവരം തങ്ങൾ അറിയുന്നെതന്നും 614ഒാളം പദ്ധതികൾ സംബന്ധിച്ച് ചുരുങ്ങിയ ദിവസത്തിനുള്ളിൽ തീരുമാനമെടുക്കാനാവില്ലെന്നും പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി. എന്നാൽ, പദ്ധതികൾ അംഗീകരിക്കുന്നത് സംബന്ധിച്ച് എല്ലാവർക്കും ബാധ്യതയുണ്ടെന്നും ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് നേരത്തെ കിലയിൽ പരിശീലനം നൽകുേമ്പാൾ പറഞ്ഞിട്ടുണ്ടെന്നും ഭരണപക്ഷ അംഗങ്ങൾ പറഞ്ഞു. ഏറെനേരത്തെ വാഗ്വാദത്തിനൊടുവിൽ ജൂൺ രണ്ടിന് മുമ്പ് വർക്കിങ് കമ്മിറ്റിയും സ്ഥിരം സമിതികളും യോഗംചേർന്ന് അടിയന്തരമായി പദ്ധതികൾ അംഗീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. പദ്ധതികളുടെ അംഗീകാരം വൈകുമെന്നതിനാൽ ഡി.പി.സിയിൽ അവതരിപ്പിക്കാൻ സമയം ദീർഘിപ്പിച്ചുനൽകണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് യോഗത്തിൽ പറഞ്ഞു. മേയർ, ഡെപ്യൂട്ടി മേയർ പദവികൾ ഇടതുപക്ഷത്തിനും സ്ഥിരംസമിതികളിൽ ഭൂരിഭാഗവും യു.ഡി.എഫിനുമാണെന്നതാണ് നടപടികൾക്ക് ഏകോപനമില്ലാത്തതി​െൻറ പ്രധാന കാരണം. കോര്‍പറേഷന്‍ പരിധിയിലെ വിവിധ സോണലുകളില്‍ തെരുവുവിളക്ക് സ്ഥാപിക്കുന്നതില്‍ ഗുരുതരവീഴ്ചയുണ്ടെന്ന് യോഗത്തിൽ ആരോപണമുയർന്നു. തെരുവുവിളക്ക്് സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടി പാലിക്കുന്നതില്‍ മേയറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അലംഭാവം കാണിക്കുന്നുവെന്നും കരാറുകാരനെ പിടിച്ചുനിര്‍ത്താനുള്ള വഴി ആലോചിക്കാതെ പറഞ്ഞുവിടുന്ന സ്ഥിതിയാണെന്നും പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി.ഒ. മോഹനന്‍ പറഞ്ഞു. എല്ലാ ഡിവിഷനിലും പരിശോധന നടത്തി വിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള വിവരം ശേഖരിക്കുമെന്നും ഇതിനായി ഇലക്ട്രിക്കൽ സെക്ഷ​െൻറ സഹായംതേടുമെന്നും സെക്രട്ടറി യോഗത്തിൽ അറിയിച്ചു. മഴക്കാലപൂര്‍വ ശുചീകരണവുമായി ബന്ധപ്പെട്ട് വാര്‍ഡ് ശുചിത്വ കമ്മിറ്റി ഉടന്‍ വിളിച്ചുചേര്‍ക്കണമെന്ന് കൗണ്‍സിലര്‍മാര്‍ക്ക് യോഗം നിർദേശം നല്‍കി. കമ്മിറ്റി തീരുമാനത്തിലായിരിക്കണം തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത്. നിലവില്‍ മഴക്കാലപൂര്‍വ ശുചീകരണത്തിനായി ഓരോ വാര്‍ഡിനും നല്‍കിയ 35,000 രൂപ മതിയാവില്ലെന്ന് യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. എന്നാല്‍, അധിക ഫണ്ട് ലഭ്യമാക്കാൻ തുടക്കത്തില്‍ ലഭിച്ച തുക വിനിയോഗിച്ചതായി കാണിക്കണമെന്നും പിന്നീട് തനത് ഫണ്ടില്‍നിന്ന് തുക ആവശ്യമാണെങ്കില്‍ ലഭ്യമാക്കുമെന്നും ഇതിന് വാര്‍ഡ് ശുചിത്വ കമ്മിറ്റിയുടെ അനുമതി വേണമെന്നും ഡെപ്യൂട്ടി മേയര്‍ അറിയിച്ചു. യോഗത്തിൽ മേയർ ഇ.പി. ലത അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.