വൈദ്യുതിവകുപ്പ് ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു മഞ്ചേശ്വരം: പൊട്ടിവീണ വൈദ്യുതകമ്പി പുനഃസ്ഥാപിക്കുന്നതിനിടെ വൈദ്യുതിവകുപ്പ് താല്‍ക്കാലിക ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. മടിക്കേരി ഇന്ദിരാനഗര്‍ സ്വദേശിയും കാസര്‍കോട് അണങ്കൂര്‍ കാപ്പിവളപ്പില്‍ താമസക്കാരനുമായ ഉദയകുമാര്‍ (43) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30മണിയോടെയാണ് സംഭവം. പച്ചമ്പളയില്‍ മരംപൊട്ടിവീണ് വൈദ്യുതിലൈന്‍ തകര്‍ന്നിരുന്നു. ഇതു പൂർവസ്ഥിതിയിലാക്കുന്നതിനായി ഉപ്പള കെ.എസ്.ഇ.ബി സെക്ഷനിലെ സബ് എൻജിനീയര്‍ നിഥീഷിനും മറ്റു രണ്ടുപേര്‍ക്കും ഒപ്പമാണ് ഉദയകുമാര്‍ സ്ഥലത്തെത്തിയത്. ലൈനിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനുശേഷം പണിതുടങ്ങുകയായിരുന്നു. ഇതിനിടയില്‍ ഷോക്കേറ്റ് തൂണില്‍നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഉദയകുമാര്‍ വര്‍ഷങ്ങളായി കെ.എസ്.ഇ.ബി ഉപ്പള സെക്ഷനില്‍ രാത്രികാല ഷെഡ്യൂളുകളില്‍ താല്‍ക്കാലികമായി ജോലിചെയ്‌തുവരുകയായിരുന്നു. ബാലകൃഷ്‌ണന്‍-^പരേതയായ സാവിത്രി ദമ്പതികളുടെ മകനാണ്. ഭാര്യ: സാവിത്രി. മക്കൾ: ശ്രേയസ്സ്, അനശ്വര. സഹോദരങ്ങൾ: ദിനേഷ്‌കുമാർ, പുഷ്‌പ. പടം...Upl shock death kseb staff udayakumar
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.