kh4 wed കാറിടിച്ച് വൈദ്യുതിത്തൂൺ തകർന്നു

കാറിടിച്ച് വൈദ്യുതിത്തൂൺ തകർന്നു തൃക്കരിപ്പൂർ: തങ്കയം ബൈപാസിൽ കാറിടിച്ച് വൈദ്യുതിത്തൂൺ തകർന്നു. ബുധനാഴ്ച വൈകീട്ട് തങ്കയം എം.എ.എം വായനശാല പരിസരത്താണ് സംഭവം. കാറോടിച്ചിരുന്ന തൃക്കരിപ്പൂരിലെ അലിഫ് മൊബൈൽസ് ഉടമ പൂച്ചോലിലെ യൂസുഫലി (25) നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. പയ്യന്നൂരിൽനിന്ന് തൃക്കരിപ്പൂരിലേക്ക് വരുകയായിരുന്ന കാർ നിയന്ത്രണംവിട്ട് ഹൈടെൻഷൻ വൈദ്യുതിത്തൂണിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് മൂന്നായി ഒടിഞ്ഞുതൂങ്ങി. റോഡിന് കിഴക്കോട്ടേക്കുള്ള വൈദ്യുതിലൈൻ റോഡിൽ പതിക്കുന്നതിനിടെ ഇതുവഴി കടന്നുവന്ന ബൈക്ക് യാത്രക്കാരൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. കാറുടമയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് അധികൃതർ പറഞ്ഞു. പ്രാഥമികശുശ്രൂഷക്ക് ശേഷം യൂസുഫലി ആശുപത്രി വിട്ടു. പടം...Apakadam തൃക്കരിപ്പൂർ തങ്കയം ബൈപാസിൽ കാറിടിച്ച് തകർന്ന വൈദ്യുതിത്തൂൺ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.