kh5 wed ഇ.എം.എസ് സ്​റ്റേഡിയത്തിന് ഭരണാനുമതിയായി

ഇ.എം.എസ് സ്റ്റേഡിയത്തിന് ഭരണാനുമതി ചെറുവത്തൂര്‍: ഇ.എം.എസ് സ്റ്റേഡിയത്തിന് ഭരണാനുമതിയായി. 20.76 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചത്. കഴിഞ്ഞ എൽ.ഡി.എഫ് സര്‍ക്കാറാണ് നീലേശ്വരം ബ്ലോക്ക് ഓഫിസിനടുത്ത് സ്‌റ്റേഡിയം അനുവദിച്ചത്. എന്നാല്‍, തുടര്‍ന്നുവന്ന യു.ഡി.എഫ് സര്‍ക്കാര്‍ തുടര്‍നടപടികൾ സ്വീകരിച്ചില്ല. ദേശീയതലത്തിലുള്ള മത്സരങ്ങള്‍ നടത്താവുന്നരീതിയിലാണ് സ്‌റ്റേഡിയം നിര്‍മിക്കുക. 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, സിന്തറ്റിക് ഫുട്‌ബാള്‍ സ്‌റ്റേഡിയം, സിമ്മിങ്പൂള്‍, ഗാലറി എന്നിവ ഉള്‍പ്പെടുന്നതായിരിക്കും സ്‌റ്റേഡിയം. ജില്ലയിലെ കായികതാരങ്ങള്‍ക്ക് പരിശീലനത്തിന് സംവിധാനം ഒരുക്കും. യാത്രയയപ്പ് നൽകി ചെറുവത്തൂർ: 31വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ചന്തേര അഡീഷനൽ എസ്.ഐ ടി.പി. ശശിധരന് യാത്രയയപ്പ് നൽകി. സ്റ്റേഷനിൽ നടന്ന ചടങ്ങിൽ നീലേശ്വരം സി.ഐ വി. ഉണ്ണികൃഷ്‌ണൻ ഉപഹാരം നൽകി. ചന്തേര പ്രിൻസിപ്പൽ എസ്.ഐ കെ.വി. ഉമേശൻ അധ്യക്ഷത വഹിച്ചു. കാസർകോട് കോസ്റ്റൽ സി.ഐ പി. രാജൻ, എസ്.ഐമാരായ എം.പി. പദ്മനാഭൻ, കെ.വി. ചന്ദ്രഭാനു, വി. സുരേന്ദ്രൻ, എ.എസ്.ഐമാരായ കെ. ശാന്ത, കെ. രാജീവൻ, വി. ഗോപകുമാർ, ഹോം ഗാർഡ് പ്രതിനിധി ദാമോദരൻ കയ്യൂർ എന്നിവർ സംസാരിച്ചു. അഡീഷനൽ എസ്.ഐ ടി.പി. ശശിധരൻ മറുപടി പ്രസംഗം നടത്തി. പടം...viramukkunnu സർവിസിൽനിന്ന് വിരമിക്കുന്ന ചന്തേര അഡീഷനൽ എസ്.ഐ ടി.പി. ശശിധരന് നീലേശ്വരം സി.ഐ വി. ഉണ്ണികൃഷ്‌ണൻ ഉപഹാരം നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.