റേഷൻ കാർഡ്​ വിതരണം നാളെ മുതൽ

റേഷൻകാർഡ് വിതരണം നാളെ മുതൽ *പഴയ റേഷൻകാർഡും തിരിച്ചറിയൽ കാർഡുമായി എത്തണം കണ്ണൂർ: കണ്ണൂർ താലൂക്കിലെ പുതിയ റേഷൻകാർഡുകൾ നാളെ മുതൽ വിതരണം ചെയ്യും. നാളെ എ.ആർ.ഡി 267 -ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂളിലും മൂന്നിന് എ.ആർ.ഡി 282 -കാടാങ്കോട് റേഷൻ കടക്കുസമീപവും എ.ആർ.ഡി -175 പാപ്പിനിശ്ശേരി വെൽഫെയർ സ്കൂളിലും എ.ആർ.ഡി 68 -കാപ്പാട് കൃഷ്ണവിലാസം യു.പി സ്കൂളിലുമാണ് വിതരണം ചെയ്യുക. രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെയാണ് കാർഡ് വിതരണം. പുതിയ റേഷൻ കാർഡ് ലഭിക്കാൻ കാർഡുടമ പഴയ റേഷൻകാർഡും തിരിച്ചറിയൽ കാർഡുമായി എത്തണം. കാർഡുടമക്ക് നേരിട്ട് എത്താൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ഉടമയുടെ സമ്മതപത്രവും തിരിച്ചറിയൽ രേഖയുമായി കാർഡിലെ മറ്റൊരംഗം എത്തണം. മുൻഗണനവിഭാഗം കാർഡുകൾക്ക് 50 രൂപയും മുൻഗണനേതര കാർഡുകൾക്ക് 100 രൂപയുമാണ് വില. മുൻഗണന വിഭാഗത്തിൽെപട്ട പട്ടികവർഗക്കാർക്ക് കാർഡ് സൗജന്യമാണ്. പുതിയ റേഷൻകാർഡിലെ തെറ്റുകൾ സംബന്ധിച്ച അപേക്ഷ ജൂലൈ മുതൽ താലൂക്ക് സപ്ലൈ ഓഫിസിൽ നൽകാം. റേഷൻസാധനങ്ങൾ ആവശ്യമില്ലാത്തവർക്ക് കാർഡ് വിതരണം ചെയ്യുന്ന കൗണ്ടറിൽനിന്ന് അപേക്ഷഫോറം വാങ്ങി പൂരിപ്പിച്ചുനൽകാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.