വിരമിച്ച മാഷി​െൻറ സമ്മാനം;ഇന്നവർ പ്രവേശിക്കുന്നത്​ വസന്തത്തിലേക്ക്​

വിരമിച്ച മാഷി​െൻറ സമ്മാനം; ഇന്നവർ പ്രവേശിക്കുന്നത് 'വസന്ത'ത്തിലേക്ക് കാസർകോട്: മറക്കില്ല, അണങ്കൂർ പ്രൈമറി സ്കൂളിൽ ഇന്നെത്തുന്ന കുരുന്നുകൾ ഇൗ സമ്മാനം. അവരുടെ പ്രവേശനോത്സവത്തിന് ലഭിച്ചത് വിരമിച്ച പ്രധാനാധ്യാപകൻ ഭവാനി ശങ്കർ നിർമിച്ച് സമ്മാനിച്ച പൂന്തോട്ടവും പാർക്കുമാണ്. കഴിഞ്ഞ മാർച്ചി ലാണ് അണങ്കൂർ പ്രൈമറി സ്കൂൾ പ്രധാനാധ്യാപകൻ ഭവാനി ശങ്കർ വിരമിച്ചത്. സ്കൂൾ മുറ്റത്ത് നാലു സ​െൻറ് സ്ഥലത്ത് പൂന്തോട്ടവും പാർക്കുമാണ് ആദ്യാക്ഷരം കുറിക്കാനെത്തുന്ന നവാഗതർക്കായി അദ്ദേഹം ഒരുക്കിയത്. മറ്റ് അധ്യാപകരും ജനപ്രതിനിധികളും പൂന്തോട്ടനിർമാണത്തിന് സഹായിച്ചതായി ഇദ്ദേഹം പറഞ്ഞു. ലക്ഷം രൂപ ചെലവിലാണ് പാർക്കും പൂന്തോട്ടവും പണിതത്. പാർക്കിൽ കുട്ടികൾക്കായുള്ള ഉൗഞ്ഞാൽ, റൈഡർ തുടങ്ങിയവയും നിർമിച്ചിട്ടുണ്ട്. ജില്ലയിലെ പിന്നാക്കംനിന്നിരുന്ന ഗവ. എൽ.പി സ്കൂളായിരുന്നു അണങ്കൂരിലേത്. കഴിഞ്ഞവർഷം 15 കുട്ടികളായിരുന്നു ഒന്നാം ക്ലാസിൽ പ്രവേശനം നേടിയിരുന്നത്. ഇത്തവണ 30 കുട്ടികളായി വർധിച്ചു. പൂന്തോട്ടത്തി​െൻറ ഉദ്ഘാടനം പ്രവേശനോത്സവമായ ഇന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ നിർവഹിക്കും. പടം: school garden അണങ്കൂർ പ്രൈമറി സ്കൂളിലെ പാർക്കി​െൻറ അവസാന നിർമാണപ്രവർത്തനത്തിൽ ഭവാനി ശങ്കറും സഹപ്രവർത്തകരും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.