കുളമ്പുരോഗ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി

കുളമ്പുരോഗ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി കൂത്തുപറമ്പ്: കുളമ്പുരോഗ പ്രതിരോധപ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. മാങ്ങാട്ടിടം അയ്യപ്പൻതോട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനംചെയ്തു. മൃഗസംരക്ഷണ വകുപ്പി​െൻറ നേതൃത്വത്തിലാണ് കുളമ്പുരോഗത്തിനെതിരെ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നത്. പഞ്ചായത്ത്തല വെറ്ററിനറി ആശുപത്രികളിലൂടെയാണ് സൗജന്യമായി കുത്തിവെപ്പ് നൽകുന്നത്. ഒപ്പം, കന്നുകാലികൾക്കുള്ള ഇൻഷുറൻസ് പദ്ധതിയും വ്യാപകമാക്കുന്നുണ്ട്. അയ്യപ്പൻതോട് മഹാത്മ വായനശാലയിൽ നടന്ന ചടങ്ങിൽ മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻറ് കെ. പ്രസീത അധ്യക്ഷതവഹിച്ചു. ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. അശോകൻ നിർവഹിച്ചു. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ജോർജ് പി. എബ്രഹാം മുഖ്യാതിഥിയായി. ഡോ. ടി.എ. ബാബുരാജ് പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് അംഗം വി.കെ. സുരേഷ് ബാബു ക്ലാസെടുത്തു. എം.കെ. കൃഷ്ണൻ, ഡോ. ജയപ്രഭ, ഡോ. ടി.വി. ഉണ്ണികൃഷ്ണൻ, ഡോ. സി.കെ. ഖലീൽ, ഡോ. കെ. പ്രദോഷ്കുമാർ, ഡോ. കെ.പി. ആഷ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.