ടി.പി.എൻ. കൈതപ്രം സ്മൃതിരേഖാ പുരസ്കാരം പ്രഖ്യാപിച്ചു

ടി.പി.എൻ. കൈതപ്രം സ്മൃതിരേഖ പുരസ്കാരം പ്രഖ്യാപിച്ചു പയ്യന്നൂർ: മലയാളഭാഷ പാഠശാലയും പയ്യന്നൂർ സമതയും സംയുക്തമായി നൽകുന്ന ടി.പി.എൻ. കൈതപ്രം സ്മൃതിരേഖ കവിതപുരസ്കാരത്തിന് പയ്യന്നൂർ കണ്ടങ്കാളിയിലെ കെ.കെ. ഗോവിന്ദൻ മാസ്റ്ററെയും ഹരിപ്പാട് സ്വദേശിനി സ്മിത പഞ്ചവടിയെയും തെരഞ്ഞെടുത്തതായി പാഠശാല ഡയറക്ടർ ടി.പി. ഭാസ്കര പൊതുവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയെ മലയാള മധുരം നൽകി ആദരിക്കാനും തീരുമാനിച്ചു. 11,111 രൂപയും ശിൽപവും അടങ്ങുന്നതാണ് സ്മൃതിരേഖ പുരസ്കാരം. വാർത്താസമ്മേളനത്തിൽ ഡോ. ആർ.സി. കരിപ്പത്ത്, ദാമോദരൻ വെള്ളോറ, പാണപ്പുഴ പദ്മനാഭ പണിക്കർ, വി. മനോജ്, പി. സുധീപ്, പി.കെ. സുരേഷ് കുമാർ, കെ. ശിവകുമാർ എന്നിവരും സംബന്ധിച്ചു. പടം പി.വൈ.ആർ അവാർഡ് കെ.കെ. ഗോവിന്ദൻ മാസ്റ്റർ, സ്മിത പഞ്ചവടി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.