ജനകീയ കൂട്ടായ്മ സമരത്തിന് വിജയം; മാഹിയിലെ മദ്യശാലകൾ അടക്കാൻ തീരുമാനം

ജനകീയകൂട്ടായ്മ സമരത്തിന് വിജയം; മാഹിയിലെ മദ്യശാലകൾ അടക്കാൻ തീരുമാനം മാഹി: ഐ.കെ. കുമാരൻ റോഡിൽ പുതുതായി സ്ഥാപിച്ച രണ്ടു മദ്യശാലകൾക്കെതിരെ പ്രദേശവാസികളുടെ ജനകീയകൂട്ടായ്മ നടത്തിവന്ന സമരം അവസാനിച്ചു. രണ്ടു മദ്യശാലകളും താൽക്കാലികമായി പൂട്ടാൻ ഉത്തരവായതോടെയാണ് സമരം അവസാനിപ്പിച്ചത്. ദേശീയപാതയോരത്തുനിന്ന് നീക്കിയ 32 മദ്യശാലകളിൽ രണ്ടെണ്ണമാണ് ഐ.കെ. കുമാരൻ സ്ഥാപിച്ചത്. ഇതിനെതിരെ ആറുദിവസമായി ജനകീയ കൂട്ടായ്മ സമരത്തിലായിരുന്നു. സമരത്തിനിടെ സംഘർഷവും പൊലീസ് നടപടിയും തുടർന്ന് ഹർത്താലും ഉണ്ടായി. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഇടപെട്ട് പ്രശ്നം നിയമസഭയിൽ ഉന്നയിക്കുകയും സംസ്ഥാന എക്സൈസ് െഡപ്യൂട്ടി കമീഷണറെയും ചീഫ് സെക്രട്ടറിയെയും കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് രണ്ടു മദ്യശാലകളും തൽക്കാലത്തേക്ക് പൂട്ടാൻ ഉത്തരവായത്. എം.എൽ.എയുടെ സാന്നിധ്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മദ്യശാല ഉടമകളും ചർച്ചനടത്തി ഇക്കാര്യത്തിൽ ഭാവിതീരുമാനമെടുക്കും. സമരകേന്ദ്രത്തിലേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഐക്യദാർഢ്യ റാലി നടത്തി. എം. സുരേന്ദ്രൻ, സി.പി. ഹരീന്ദ്രൻ, വി.കെ. സുരേഷ് ബാബു, സി.ടി. രാജേഷ്, റംഷി ചൂടിക്കോട്ട, ഐ. അരവിന്ദൻ, സി.എച്ച്. പ്രഭാകരൻ, ടി.സി.എച്ച്. ശശിധരൻ എന്നിവർ സംസാരിച്ചു. സമരം തീർക്കാൻ മുന്നിട്ടിറങ്ങിയ ഡോ. വി. രാമചന്ദ്രൻ എം.എൽ.എയെ ജനകീയകൂട്ടായ്മ അഭിനന്ദിച്ചു. പ്രവർത്തകർ നഗരത്തിൽ ആഹ്ലാദപ്രകടനം നടത്തി. ചിത്രം ഇ മെയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.