കണ്ണൂർ: ലോക പുകയിലവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ െറസിഡൻറ്സ് അസോസിയേഷൻ, സന്നദ്ധ സംഘടന ഭാരവാഹികൾക്കായി അർബുദ പ്രതിരോധ ബോധവത്കരണത്തിലും പുകയിലവിരുദ്ധ പ്രവർത്തനത്തിലും പരിശീലനം നൽകി. കോർപറേഷൻ മേയർ ഇ.പി. ലത ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻറ് ഡി. കൃഷ്ണനാഥ പൈ അധ്യക്ഷത വഹിച്ചു. സൊസൈറ്റി മെഡിക്കൽ ഡയറക്ടർ ഡോ. വി.സി. രവീന്ദ്രൻ, ബ്രസ്റ്റ് കാൻസർ ബ്രിഗേഡ് പദ്ധതി ഫാക്കൽറ്റി ഡോ. അശീഷ് ബെൻസ്, ഏർളി കാൻസർ ഡിറ്റക്ഷൻ സെൻറർ മെഡിക്കൽ ഒാഫിസർ ഡോ. ട്വിങ്കിൾ വിനോദ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡൻറ് ഡോ. ബി.വി. ഭട്ട് സ്വാഗതവും ദിലീപ് നന്ദിയും പറഞ്ഞു. 25 അസോസിയേഷനുകളിൽനിന്ന് 100 പ്രതിനിധികൾ പെങ്കടുത്തു. പ്രതിനിധികൾക്ക് അർബുദ ബോധവത്കരണ സീഡി, പോസ്റ്റർ, ലഘുലേഖ എന്നിവ വിതരണംചെയ്തു. പടം sp
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.