യൂത്ത് ലീഗ് പ്രവർത്തകരുടെ കേസ്: അന്വേഷിച്ച് നടപടിയെടുക്കാമെന്ന് മേയർ കണ്ണൂർ: കോർപറേഷൻ ഒാഫിസിൽ േമയറെ തടഞ്ഞ സംഭവത്തിൽ അറസ്റ്റിലായ യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെയുള്ള കേസുകൾ ഒഴിവാക്കുന്നത് സംബന്ധിച്ച് അേന്വഷിച്ച് നടപടി സ്വീകരിക്കുമെന്ന് മേയർ. ബുധനാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ സി. സമീർ സബ്്മിഷനിലൂടെ പ്രശ്നം ഉന്നയിച്ചപ്പോഴാണ് വേണ്ടനടപടികൾ എടുക്കുന്നത് പരിഗണിക്കാമെന്ന് മേയർ സമ്മതിച്ചത്. മേയ് 16ന് നടന്ന സംഭവത്തെ തുടർന്ന് എട്ടു ലീഗ് പ്രവർത്തകരാണ് അറസ്റ്റിലായത്. ജനകീയപ്രശ്നം ഉന്നയിക്കാനെത്തിയവരാണ് അറസ്റ്റിലായതെന്നും വിമർശിക്കുന്നവരെ പ്രതികാരബുദ്ധിയോടെ നേരിട്ട സമീപനമാണുണ്ടായതെന്നും സി. സമീർ പറഞ്ഞു. യൂത്ത് ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കള്ളക്കേസാണ് നല്‍കിയതെന്നും ഇതില്‍ മേയറടക്കമുള്ളവര്‍ക്കെതിരെ ഗൂഢാലോചനക്കേസ് നല്‍കേണ്ടതാണെന്നും സ്ഥിരംസമിതി അധ്യക്ഷന്‍ ടി.ഒ. മോഹനന്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.