must...രാമക്ഷേ​​ത്രം: ​പ്രശ്​നപരിഹാരം ചർച്ചയിലൂടെ മാത്രം –ആദിത്യനാഥ്

must...രാമക്ഷേത്രം: പ്രശ്നപരിഹാരം ചർച്ചയിലൂടെ മാത്രം –ആദിത്യനാഥ് (A) must...രാമക്ഷേത്രം: പ്രശ്നപരിഹാരം ചർച്ചയിലൂടെ മാത്രം –ആദിത്യനാഥ് ലഖ്നോ: അയോധ്യയിലെ രാമക്ഷേത്ര നിർമാണം സംബന്ധിച്ച പ്രശ്നത്തിന് ശാശ്വത പരിഹാരം ചർച്ചയിലൂടെ മാത്രമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇക്കാര്യത്തിൽ ഏതുവിധത്തിലുള്ള ഇടപെടലുകൾക്കും യു.പി സർക്കാർ തയാറാണ്; അയോധ്യയിലെ തർക്കഭൂമി സന്ദർശിച്ചശേഷം അദ്ദേഹം പറഞ്ഞു. അയോധ്യയിൽ എല്ലാവർഷവും രാംലീല നടത്തുമെന്ന് പറഞ്ഞ ആദിത്യനാഥ്, 24 മണിക്കൂറും വൈദ്യുതിവിതരണം ഉറപ്പുവരുത്തുമെന്നും അയോധ്യയിലെ തെരുവുകളിൽ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുമെന്നും അറിയിച്ചു. അേയാധ്യയുടെ വികസനത്തിന് 350 ഏക്കർ ഭൂമി വിനിയോഗിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യു.പി മുഖ്യമന്ത്രിയായശേഷം ആദ്യമായാണ് ആദിത്യനാഥ് അയോധ്യ സന്ദർശിക്കുന്നത്. ആദ്യം ഹനുമാൻ സ്വാമി ക്ഷേത്രമാണ് സന്ദർശിച്ചത്. തുടർന്ന് തർക്കഭൂമിയിൽ നിർമിച്ച രാമക്ഷേത്രത്തിലെത്തി. അവിടെ 10 മിനുട്ട് പ്രാർഥന നടത്തിയ അദ്ദേഹം, ബി.ജെ.പി പ്രവർത്തകർ ഉൾപ്പെടെയുള്ളവരുമായി സംസാരിച്ചു. ക്ഷേത്രനഗരിയിലെ സരയൂ നദിയുടെ സ്ഥിതി മുഖ്യമന്ത്രി പരിശോധിച്ചു. അയോധ്യയുടെ വികസനം സംബന്ധിച്ച യോഗത്തിലും പെങ്കടുത്തു. ഇടവേളക്ക് ശേഷം രാമക്ഷേത്ര വിഷയം സജീവ ചർച്ചയാക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്. ഇതി​െൻറ ഭാഗമായാണ് ആദിത്യനാഥി​െൻറ അയോധ്യ സന്ദർശനമെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.