ജി. പരമേശ്വര ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിഞ്ഞ് കെ.പി.സി.സി പ്രസിഡൻറായി തുടരും

ജി. പരമേശ്വര ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിഞ്ഞ് കെ.പി.സി.സി പ്രസിഡൻറായി തുടരും മംഗളൂരു: ജി. പരമേശ്വര ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിയും. കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് തുടരുന്ന ഈ ദലിത് നേതാവ് മുഴുസമയ പാര്‍ട്ടിപ്രവര്‍ത്തനത്തിലേര്‍പ്പെടും. ബുധനാഴ്ച ഹൈകമാൻഡാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. കെ.പി.സി.സി പ്രസിഡൻറ് സ്ഥാനത്തേക്ക് ഒരുവിഭാഗം നിര്‍ദേശിച്ച ഡി.കെ. ശിവകുമാറിന് അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിപ്രചാരണ ചുമതല നല്‍കും. എസ്.ആര്‍. പാട്ടീലിനെ കെ.പി.സി.സി വൈസ്പ്രസിഡൻറാക്കി. ഉത്തര കന്നട പാര്‍ട്ടി ചുമതല ഇദ്ദേഹത്തിന് നല്‍കുകയുംചെയ്തു. നേരേത്തയുള്ള ഉപാധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവിന് ദക്ഷിണ കന്നട ചുമതലയും നല്‍കി. പുനഃസംഘടനയില്‍ പരിഗണിക്കാവുന്ന പട്ടികയിലുണ്ടായിരുന്ന മുന്‍ കേന്ദ്രമന്ത്രി കെ.എച്ച്. മുനിയപ്പയെ കോണ്‍ഗ്രസ് പ്രവർത്തകസമിതിയിലെ പ്രത്യേക ക്ഷണിതാവാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.