റമദാന്‍ പ്രഭാഷണം മട്ടന്നൂര്‍ ഹിറ മസ്ജിദ്: റമദാന്റെ അനുഭൂതി- പി.സി. മുനീര്‍ 1.15

റമദാന്‍ പ്രഭാഷണം മട്ടന്നൂര്‍ ഹിറ മസ്ജിദ്: റമദാ​െൻറ അനുഭൂതി- പി.സി. മുനീര്‍^1.15 മഴ: മട്ടന്നൂര്‍ മേഖലയില്‍ കനത്തനാശം മട്ടന്നൂര്‍: ചൊവ്വാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും മട്ടന്നൂര്‍ മേഖലയില്‍ കനത്തനാശം. കാറ്റില്‍ കാര്‍ഷികവിളകൾ വ്യാപകമായി നശിച്ചു. 19ാം മൈല്‍ ആമക്കുണ്ടിലെ മമ്മൂട്ടിയുടെ വീടിനുമുകളില്‍ മരം പൊട്ടിവീണു. റോഡിനു കുറുകെ വൈദ്യുതിലൈനിലും വീടി​െൻറ വാര്‍പ്പിനും തട്ടി നില്‍ക്കുകയായിരുന്നു. മട്ടന്നൂര്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും മണിക്കൂര്‍ നീണ്ട പരിശ്രമത്തിലാണ് മരച്ചില്ലകള്‍ വൈദ്യുതിക്കമ്പിയില്‍നിന്ന് മുറിച്ചുനീക്കിയത്. വിമാനത്താവള പദ്ധതിപ്രദേശമായ മൂര്‍ഖന്‍പറമ്പില്‍നിന്ന് ചളിവെള്ളവും കല്ലും മണ്ണും കുത്തിയൊലിച്ചുവന്ന് കല്ലേരിക്കര, കാനാട് ഭാഗങ്ങളിലെ വീട്ടുമുറ്റത്തേക്ക് വ്യാപകമായി കുത്തിയൊഴുകി. വിമാനത്താവള അതിര്‍ത്തിക്കു ചുറ്റുമുള്ള മട്ടന്നൂര്‍ നഗരസഭ, കീഴല്ലൂര്‍ പഞ്ചായത്ത് മേഖലകളിലെ കാര, കല്ലേരിക്കര, കാരപേരാവൂര്‍, കാനാട്, കൊതേരി, എളമ്പാറ പ്രദേശങ്ങളില്‍ നിരവധി കാര്‍ഷികവിളകള്‍ നശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.