must......ചെന്നൈയിൽ ബഹുനില വസ്​​ത്രവ്യാപാര ശാലയിൽ തീപിടിത്തം

must......ചെന്നൈയിൽ ബഹുനില വസ്ത്രവ്യാപാര ശാലയിൽ തീപിടിത്തം (A) ചെന്നൈയിൽ ബഹുനില വസ്ത്രവ്യാപാര ശാലയിൽ തീപിടിത്തം ചെന്നൈ: ചെന്നൈയിലെ മുൻനിര വ്യാപാര കേന്ദ്രമായ ടി. നഗറിലെ വസ്ത്രവ്യാപാര ശാലയുടെ എട്ട് നില മന്ദിരത്തിൽ അഗ്നിബാധ. ആളപായമില്ല. ഫയർ േഫാഴ്സും പൊലീസും േചർന്ന് 12തൊഴിലാളികളെ രക്ഷിച്ചു. ചെന്നൈ സിൽക്സ് ഷോറും, ഇവരുടെ ഉടമസ്ഥതയിലുളള ശ്രീകുമരൻ തങ്ക മാളികൈ (സ്വർണ്ണക്കട) എന്നിവ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ബുധനാഴ്ച്ച രാവിലെ 3.30 ഒാടെയാണ് തീ കണ്ടത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക നിഗമനം. രാത്രി വൈകിയും തീ അണക്കാനുള്ള ശ്രമം നടക്കുകയാണ്. കോടികളുടെ നഷ്ടം കണക്കാക്കുന്നു. എട്ട് നിലയിലും സൂക്ഷിച്ച വസ്ത്രങ്ങളിലേക്കും സ്വർണ്ണകടയിലേക്കും പുക പടർന്നിരിക്കുകയാണ്. തീപിടിത്തത്തെതുടർന്ന് ബലക്ഷയമുളള കെട്ടിടം തകർന്നുവീഴാവുന്ന സ്ഥിതിയാണ്. കെട്ടിടത്തിൽ ഉള്ളിൽ കടന്ന് തീ അണക്കുന്നതിൽന ിന്ന് ഫയർ ഫോഴ്സ് ജീവനക്കാരെ സർക്കാർ തടഞ്ഞിട്ടുണ്ട്. കെട്ടിടം നിൽക്കുന്ന ഉസ്മാൻ റോഡ്, പോണ്ടി ബസാർ ഭാഗങ്ങളിലെ നൂറോളം കടകളും ഷോപ്പിങ് മോളുകളും അടച്ചു വൈദ്യുതി വിഛേദിച്ചു. ജനങ്ങളെയും വാഹനങ്ങളും ഒഴിപ്പിച്ചു. കെട്ടിടം നിൽക്കുന്ന നൂറുമീറ്റർ ചുറ്റളവ് അപകട മേഖലയായി പ്രഖ്യാപിച്ചു. താഴത്തെ നിലയിലെ പൊട്ടിത്തെറിയെത്തുടർന്ന് തീ പടരുകയായിരുന്നെന്ന് സുരക്ഷാ ജീവനക്കാർ പൊലീസിനോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.