MUST++ക​ശാ​പ്പ് നി​രോ​ധ​നം: കേ​ന്ദ്ര വി​ജ്ഞാ​പ​നം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധം –കർണാടക സ​ർ​ക്കാ​ർ

MUST++കശാപ്പ് നിരോധനം: കേന്ദ്ര വിജ്ഞാപനം ഭരണഘടനാ വിരുദ്ധം –കർണാടക സർക്കാർ (A) കശാപ്പ് നിരോധനം: കേന്ദ്ര വിജ്ഞാപനം ഭരണഘടനാ വിരുദ്ധം -കർണാടക സർക്കാർ ബംഗളൂരു: കന്നുകാലികളുടെ വിൽപനക്കും കശാപ്പിനും നിയന്ത്രണം ഏർപ്പെടുത്തുന്ന കേന്ദ്ര സർക്കാർ വിജ്ഞാപനം ഭരണഘടനാവിരുദ്ധമെന്ന് കർണാടക സർക്കാർ. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്ന 1960ലെ നിയമത്തിനു വിരുദ്ധമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ പുതിയ വിജ്ഞാപനമെന്ന് നിയമന്ത്രി ടി.ബി. ജയചന്ദ്ര പറഞ്ഞു. മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയൽ നിയമം 2017 എന്ന പേരിലാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. ഇത്തരത്തിലുള്ള നിയമങ്ങളുണ്ടാക്കാൻ കേന്ദ്ര സർക്കാറിന് അധികാരമില്ല. 1964ലെ കർണാടക കശാപ്പു നിയന്ത്രണ കന്നുകാലി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ മറികടക്കുന്നതാണ് വിജ്ഞാപനം. നിയമവിദഗ്ധരുടെ അഭിപ്രായം ലഭിച്ചതിനുശേഷം അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയത്തിൽ അന്തിമതീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.