കശാപ്പ് നിരോധനം രാജ്യത്തിെൻറ സമ്പദ്ഘടനയെ തകര്‍ക്കും ^കരീം ചേലേരി

കശാപ്പ് നിരോധനം രാജ്യത്തി​െൻറ സമ്പദ്ഘടനയെ തകര്‍ക്കും ^അബ്ദുല്‍ കരീം ചേലേരി കണ്ണാടിപ്പറമ്പ്: കശാപ്പ് നിരോധനം മുസ്‌ലിംകളെ മാത്രം പ്രയാസപ്പെടുത്തുന്നതാണെന്ന പ്രചാരണം ദുരുദ്ദേശ്യപരമാണെന്ന് മുസ്‌ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി. നിരോധനം ഇന്ത്യയുടെ സമ്പദ് ഘടനയെതന്നെ തകര്‍ക്കും. നാറാത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി കണ്ണാടിപ്പറമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി.വി. അബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഇ.വി. ഖാദര്‍ സംസാരിച്ചു. സി. കുഞ്ഞഹമ്മദ് ഹാജി, പി.പി. ശംസുദ്ദീന്‍, പി.കെ. ഹംസ മാസ്റ്റര്‍, എ.പി. അബ്ദുല്ല എന്നിവർ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി കബീര്‍ കണ്ണാടിപ്പറമ്പ് സ്വാഗതവും സെക്രട്ടറി പി. ഉമ്മര്‍ കമ്പില്‍ നന്ദിയും പറഞ്ഞു. ചിത്രം അടിക്കുറിപ്പ് കശാപ്പ് നിരോധനത്തിനെതിരെ മുസ്‌ലിം ലീഗ് കണ്ണാടിപ്പറമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധസംഗമം ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.