??????

ഇരിക്കൂർ: ഇരിക്കൂർ ഉപജില്ലയിലെ ചേടിച്ചേരി ദേശമിത്രം യു.പി സ്കൂൾ ട്രെയിനി​െൻറ കമ്പാർട്മ​െൻറി​െൻറ രൂപത്തിലുള്ള ക്ലാസുകളിലാണ് ഇൗവർഷം പഠനം. എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെയാണ് ഇവിടെ ക്ലാസുള്ളത്. ക്ലാസ്മുറികളിലും ചിത്രങ്ങളാലും അക്ഷരങ്ങളാലും അലങ്കരിച്ചിരിക്കുകയാണ്. പി.ടി.എ പ്രസിഡൻറ് സുനിൽകുമാറാണ് ചിത്രം വരച്ചത്. ചൂളിയാട് എ.എൽ.പി സ്കൂളിൽ പുറംചുമർ വർണചിത്രങ്ങളുമായി ഒരുങ്ങി. സ്കൂളി​െൻറ മുറ്റത്ത് കാട്ടാറി​െൻറ രൂപഭാവവും മത്സ്യം വളർത്തുകുളവും ഒരുക്കിയിട്ടുണ്ട്. മുറ്റത്തെ മാവിനെ വലയംചെയ്ത് ഒരുക്കിയ വലിയ തോണിയും മരത്തൂണിൽ നിർമിച്ച കിണറുമെല്ലാം ആകർഷണീയമാണ്. ആദ്യാക്ഷരം കുറിക്കാനെത്തുന്ന വിദ്യാർഥികൾക്ക് ചെറുതേനാണ് ആദ്യം നാവിൽ ഒഴിച്ചുകൊടുക്കുക. ഹെഡ്മാസ്റ്റർ കെ. രാജൻ മാസ്റ്ററാണ് മുഴുവൻ പ്രവർത്തനത്തിനും നേതൃത്വം നൽകുന്നത്. ഉച്ചക്കഞ്ഞിക്കാവശ്യമായ ഒരു വർഷത്തേക്കുള്ള പച്ചക്കറിയും കുട്ടികൾതന്നെയാണ് ഉണ്ടാക്കുന്നത്. പുതിയ കെട്ടിടത്തിലാണ് ഇത്തവണ പട്ടുവം വാണീവിലാസം എൽ.പി സ്കൂളിലെ ക്ലാസുകൾ കമാലിയ മദ്റസ എ.യു.പി സ്കൂളും നവീകരിച്ചു. ഇവിടെ പ്രവാസികളുടെ സാമ്പത്തികസഹായത്താൽ സ്മാർട്ട് ക്ലാസ്മുറികളും കമ്പ്യൂട്ടർലാബുകളും ഒരുക്കിയിട്ടുണ്ട്. മലപ്പട്ടം മാപ്പിള എൽ.പി സ്കൂളിൽ വർണചിത്രങ്ങളുമായി ശിശുസൗഹൃദ ക്ലാസ്മുറികൾ ഒരുങ്ങി. ബ്ലാത്തൂർ ഗാന്ധിവിലാസം എ.എൽ.പി സ്കൂൾ, പടിയൂർ എസ്.എൻ.യു.പി സ്കൂൾ, ചേടിച്ചേരി എ.എൽ.പി സ്കൂൾ, പട്ടാനൂർ യു.പി സ്കൂൾ, ആയിപ്പുഴ ഗവ. യു.പി സ്കൂൾ, കൊളപ്പ ഹൊൈറസൺ ഇംഗ്ലീഷ് സ്കൂൾ, പെടയങ്ങോട് ഇംഗ്ലീഷ്വാലി സ്കൂൾ, വളവുപാലം ഇസ്ലാഹി ഇംഗ്ലീഷ് സ്കൂൾ, പാളാട് എൽ.പി സ്കൂൾ എന്നിവിടങ്ങളിലെല്ലാം ചുമർ ഉദ്യാനങ്ങളും ചുമർ കളർചിത്രങ്ങളുമായി പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി. ഇരിക്കൂർ ഉപജില്ല പ്രവേശനോത്സവം വയക്കര യു.പി സ്കൂളിലും ഇരിക്കൂർ പഞ്ചായത്ത് പ്രവേശനോത്സവം പട്ടുവം വാണീവിലാസം സ്കൂളിലും പടിയൂർ പഞ്ചായത്ത്തല പ്രവേശേനാത്സവം കല്യാട് യു.പി സ്കൂളിലും കൂടാളി പഞ്ചായത്തുതല ഉദ്ഘാടനം കൊേളാളം മുട്ടന്നൂർ യു.പി സ്കൂളിലും നടക്കും. കാപ്ഷൻ ചേടിച്ചേരി ദേശമിത്രം യു.പി സ്കൂൾ ട്രെയിൻ കമ്പാർട്മ​െൻറി​െൻറ രൂപത്തിൽ കളർചുമർചിത്രം ചൂളിയാട് എ.എൽ.പി സ്കൂളിലെ കളർ ചുമർചിത്രവും അേക്വറിയവും സ്കൂൾ മുറ്റത്തെ മാവിനെ വലയംചെയ്ത േതാണി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.