കളിചിരികൾ ഇനി ക്ലാസ്​ മുറികളിലേക്ക്​; സ്​കൂളുകൾ ഇന്ന്​ തുറക്കും

സ്കൂളുകൾ ഇന്ന് തുറക്കും; കളിചിരികൾ ഇനി ക്ലാസ് മുറികളിലേക്ക് കണ്ണൂർ: കളിചിരിയുടെ രണ്ടു മാസത്തെ അവധിക്കാലം അവസാനിപ്പിച്ച് കുട്ടികൾ ഇന്ന് സ്കൂളിലേക്ക്. മിഠായിയും മധുരവും ബലൂണുകളുമൊക്കെയായി സ്കൂളുകൾ ഇന്ന് സ്നേഹത്തോടെയാണ് കുട്ടികളെ സ്വീകരിക്കുക. പുതിയ കുട്ടികളെ സ്വീകരിക്കുന്നതിനായി ജില്ലയിലെ എല്ലാ സ്കൂളുകളിലും പ്രവേശനോത്സവങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഒരുക്കങ്ങൾകൊണ്ട് തങ്ങളുടെ സ്കൂളിനെ മുന്നിലെത്തിക്കാനുള്ള മത്സരമാണ് പി.ടി.എകളുടെ നേതൃത്വത്തിൽ നടക്കുന്നത്. തെയ്യവും തിറയും കലാരൂപങ്ങളും ചെണ്ടയും ബാൻഡ് മേളവുമൊക്കെയാണ് പല സ്കൂളിലും പുതിയ കൂട്ടുകാരെ വരവേൽക്കാൻ ഒരുക്കിയിരിക്കുന്നത്. നേരത്തെതന്നെ പ്രവേശനം നേടിയ കുട്ടികൾക്ക് പാഠപുസ്തകങ്ങളും യൂനിഫോമുകളുമൊക്കെ സ്കൂളുകൾ നൽകിയിട്ടുണ്ട്. സർക്കാർ സ്കൂളുകളിൽ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനായി ജില്ല പഞ്ചായത്തി​െൻറ 'തിരിെക തിരുമുറ്റത്തേക്ക്' പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ കുട്ടികൾ വർധിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കുകൾ. മിക്ക സ്കൂളുകളിലും സ്കൂൾ തുറക്കുന്നതിന് മുമ്പുതന്നെ പ്രവേശനം പൂർത്തിയായിരുന്നു. ആറാമത്തെ പ്രവൃത്തിദിനത്തിൽ നടക്കുന്ന തലയെണ്ണലിനുശേഷം മാത്രമാണ് എത്ര കുട്ടികൾ പ്രവേശനം നേടിയതെന്ന് വ്യക്തമാകൂ. പ്രവേശനോത്സവത്തി​െൻറ ജില്ലതല ഉദ്ഘാടനം നടക്കുന്നത് തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ കാഞ്ഞിരങ്ങാട് എ.എൽ.പി സ്കൂളിലാണ്. ജനകീയ കമ്മിറ്റിയുടെ കൈയിലെത്തിയ സ്കൂളിൽ ചെറിയ കാലയളവിൽതന്നെ നടന്ന വലിയ മാറ്റങ്ങളാണ് ജില്ലതല പ്രവേശനോത്സവം ഇവിടെയാക്കിയതി​െൻറ കാരണം. ഇന്ന് രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.