p11 correction file===കതിരൂര്‍ മനോജ് വധം: പ്രതികളെ വിലങ്ങുവെച്ചത് അന്വേഷിക്കാന്‍ ഉത്തരവ്

p11 correction file===കതിരൂര്‍ മനോജ് വധം: പ്രതികളെ വിലങ്ങുവെച്ചത് അന്വേഷിക്കാന്‍ ഉത്തരവ് (A) ((((((((((((((((((((((((((((((((((ഇൗ വാർത്ത പേജ് 11ലെ ഇപ്പോഴത്തെ വാർത്ത മാറിവെക്കാനുള്ളതാണ്.)))))))))))))))))))))))))))))))))))) കതിരൂര്‍ മനോജ് വധം: പ്രതികളെ വിലങ്ങുവെച്ചത് അന്വേഷിക്കണമെന്ന് കോടതി blurb``വിലങ്ങുെവച്ച പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി കൊച്ചി: കോടതിയില്‍ ഹാജരാക്കുമ്പോള്‍ വിലങ്ങ് അണിയിച്ചതിനെതിരെ കതിരൂര്‍ മനോജ് വധക്കേസ് പ്രതി നല്‍കിയ ഹരജിയില്‍ അന്വേഷണത്തിന് കോടതിയുടെ ഉത്തരവ്. മുഖ്യപ്രതി വിക്രമന്‍ നല്‍കിയ ഹരജിയിലാണ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എറണാകുളം സിറ്റി പൊലീസ് കമീഷണറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകാൻ നിര്‍ദേശിച്ചത്. മേയ് 25ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മറ്റൊരു പ്രതിക്കൊപ്പം തന്നെ വിലങ്ങ് അണിയിച്ചെന്നായിരുന്നു വിക്രമ​െൻറ പരാതി. കോടതിയില്‍ എത്തിയ കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. എറണാകുളം സബ് ജയിലിലെ പരാതിപ്പെട്ടിയില്‍ വിക്രമന്‍ നിക്ഷേപിച്ച പരാതി ജയില്‍ സൂപ്രണ്ടാണ് കോടതിക്ക് കൈമാറിയത്. അതേസമയം, കൊലക്കേസ് പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ വിലങ്ങ് അണിയിക്കാറുണ്ടെന്ന് സി.ബി.ഐ അധികൃതര്‍ പറഞ്ഞു. കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ കോടതിമുറിയിലോ പരിസരത്തോ കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ അനുമതി നല്‍കാറില്ലെന്നും സി.ബി.ഐ വ്യക്തമാക്കി. അതിനിടെ, പ്രതികളെ വിലങ്ങുവെച്ച് കോടതിയിലെത്തിച്ച 16 പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി. കൊച്ചി സിറ്റി എ.ആർ ക്യാമ്പിലെ 15 പൊലീസുകാർക്കും ഇവരെ ഡ്യൂട്ടിക്ക് നിയോഗിച്ച ഗ്രേഡ് എസ്.ഐക്കുമെതിരെയാണ് നടപടി. സംഭവത്തിൽ വിശദീകരണമാവശ്യപ്പെട്ട് എ.ആർ ക്യാമ്പ് കമാൻഡൻറ് ഇവർക്ക് മെമ്മോ നൽകി. 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.