ഹാദിയ കേസ്​: സർക്കാർ നിലപാട്​ പ്രതിഷേധാർഹം –ജമാഅത്തെ ഇസ്​ലാമി

ഹാദിയ കേസ്: സർക്കാർ നിലപാട് പ്രതിഷേധാർഹം –ജമാഅത്തെ ഇസ്ലാമി (A) ഹാദിയ കേസ്: സർക്കാർ നിലപാട് പ്രതിഷേധാർഹം -ജമാഅത്തെ ഇസ്ലാമി കോഴിക്കോട്: പൊലീസ് അന്വേഷണ റിപ്പോർട്ടിനു വിരുദ്ധമായി ഹാദിയ കേസിൽ കേരള ഹൈകോടതിക്കു മുമ്പാകെ സർക്കാർ അഭിഭാഷകൻ സ്വീകരിച്ച നിലപാട് അങ്ങേയറ്റം ദുരൂഹവും പ്രതിഷേധാർഹവുമാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി പ്രസ്താവനയിൽ പറഞ്ഞു. ഹൈകോടതി നിർദേശപ്രകാരം അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥൻ സ്വമേധയാലുള്ള മതംമാറ്റമെന്ന് റിപ്പോർട്ട് നൽകിയിട്ടും നിർബന്ധ മതംമാറ്റമായിരുന്നു ഹാദിയയുടേതെന്ന അഭിഭാഷക​െൻറ നിലപാട് ഇടതുപക്ഷ സർക്കാറി​െൻറ സമീപനത്തി​െൻറ ഭാഗമാണോയെന്ന് വ്യക്തമാക്കണം. പാസ്പോർെട്ടടുക്കാത്ത ഹാദിയ, െഎ.എസിൽ ചേരുമെന്നോ സിറിയയിലേക്ക് പോകുമെന്നോയുള്ള ആരോപണം നിലനിൽക്കില്ലെന്നാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. എന്നാൽ, െഎ.എസ് ബന്ധം ആരോപിക്കാൻ അഭിഭാഷകൻ കാണിച്ച താൽപര്യം സദുദ്ദേശപരമല്ല. ഇത് കേരളത്തിൽ വളർന്നുവരുന്ന ഇസ്ലാമോഫോബിയയെ സഹായിക്കാനാണ്. അന്വേഷണങ്ങൾക്കുശേഷം ഹൈകോടതിതന്നെ തള്ളിയ 'ലവ് ജിഹാദ്' കേരളത്തിൽ നിലനിൽക്കുന്നുവെന്ന, അങ്ങേയറ്റം മുസ്ലിം വിരുദ്ധവും സാമുദായിക ധ്രുവീകരണത്തിന് ആക്കംകൂട്ടുന്നതുമായ നിരീക്ഷണം നടത്താൻ കോടതിയെ പ്രേരിപ്പിച്ചത് സർക്കാർ അഭിഭാഷക​െൻറ നിലപാടാണെന്നും മുഹമ്മദലി ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.