സഹായതുക ഉടൻ ലഭ്യമാക്കണം കണ്ണൂർ: അവശതയനുഭവിക്കുന്ന സര്‍ക്കസ് കലാകാരന്മാര്‍ക്ക് അനുവദിച്ച തുക ഉടന്‍ ലഭ്യമാക്കണമെന്ന് വനിത കലാസാഹിതി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഭാരവാഹികളായി ബീന ചേലേരി (പ്രസി.), ആതിര കൃഷ്ണന്‍ (വൈസ് പ്രസി.), ഡോ. ശ്രീഭ രഞ്ജിത്ത് (സെക്ര.), ടി.കെ. നീതു (ജോ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. ടി. പ്രകാശൻ, കൊറ്റിയത്ത് സദാനന്ദൻ, പി. അജയകുമാര്‍ എന്നിവർ സംസാരിച്ചു. അനുശോചിച്ചു കണ്ണൂർ: ചെങ്കൽ വ്യവസായ അസോസിയേഷൻ ജില്ല സെക്രട്ടറി കുറുമാത്തൂർ ബാലകൃഷ്ണെൻറ നിര്യാണത്തിൽ അസോസിയേഷൻ അനുശോചിച്ചു. പ്രസിഡൻറ് പി. തമ്പാൻ, സംസ്ഥാന സെക്രട്ടറി കെ. മണികണ്ഠൻ, ജോസ് നടപ്പുറം, എം.പി. മേനാഹരൻ, കെ.പി. അബ്ദുൽ അസീസ്, കെ. രാമകൃഷ്ണൻ, സി. ഷാജി, സുനിൽ തോമസ്, പി.വി. കുഞ്ഞിരാമൻ, വി. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.