ജയിലിലെത്തിയ പൊലീസ്​ ഉദ്യോഗസ്​ഥനെ തടഞ്ഞ സംഭവത്തിൽ വാർഡൻ അറസ്​റ്റിൽ

പൊലീസ് ഉദ്യോഗസ്ഥനെ തടഞ്ഞ സംഭവത്തിൽ ജയിൽ വാർഡൻ അറസ്റ്റിൽ കണ്ണൂർ: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താൻ സെൻട്രൽ ജയിലിലെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ തടഞ്ഞ് ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സെപ്പടുത്തിയ കേസിൽ വാർഡൻ ഇ.വി. ജിജേഷിനെ (36) കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ഉത്തരവുപ്രകാരം പ്രതിയുടെ ഫോർമൽ അറസ്റ്റ് രേഖപ്പെടുത്താനെത്തിയ എ.എസ്.െഎയെയാണ് അസി. ജയിലർ മുഹമ്മിൽ, വാർഡൻ ജിജേഷ് എന്നിവർ തടഞ്ഞത്. ഇതിൽ ജിജേഷിനെ അറസ്റ്റ ചെയ്ത് പൊലീസ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. ചൊവ്വാഴ്ച രാത്രി 10.30ന് കാൽടെക്സിൽ മദ്യപിച്ച് വഴിയാത്രക്കാരനെ മർദിച്ച കേസിലും ഇതേ വാർഡനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.