ATTN KNR++അംഗീകാരമില്ലാത്ത സ്​കൂളുകളുടെ അടച്ചുപൂട്ടൽ: ഹരജികൾ ഇന്ന്​ പരിഗണനക്ക്​

ATTN KNR++അംഗീകാരമില്ലാത്ത സ്കൂളുകളുടെ അടച്ചുപൂട്ടൽ: ഹരജികൾ ഇന്ന് പരിഗണനക്ക് (A) അംഗീകാരമില്ലാത്ത സ്കൂളുകളുടെ അടച്ചുപൂട്ടൽ: ഹരജികൾ ഇന്ന് പരിഗണനക്ക് െകാച്ചി: അംഗീകാരമില്ലാത്തവയെന്ന പേരിൽ കാസർകോട് ജില്ലയിലെ ചില സ്വകാര്യ സ്കൂളുകൾ അടച്ചുപൂട്ടാനുള്ള വിദ്യാഭ്യാസ ഒാഫിസറുടെ ഉത്തരവ് ചോദ്യംചെയ്യുന്ന ഹരജികൾ വ്യാഴാഴ്ച ഹൈകോടതിയുടെ പരിഗണനക്കെത്തും. കാസർകോട് ജില്ലയിലെ അംഗീകാരമില്ലാത്ത പത്തോളം സ്വകാര്യ സ്കൂളുകൾ അടച്ചുപൂട്ടാനുള്ള കാസർകോട് എ.ഇ.ഒയുടെ ഉത്തരവ് ചോദ്യംചെയ്ത് നീലേശ്വരം ഗ്രീൻവാലി ഇംഗ്ലീഷ് സ്കൂൾ മാനേജർ അടക്കം നൽകിയ ഹരജികളാണ് പരിഗണിക്കുക. കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ച കോടതി എ.ഇ.ഒയുടെ ഉത്തരവ് വ്യാഴാഴ്ചവരെ സ്റ്റേ ചെയ്തിരുന്നു. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഒാപൺ സ്കൂളിങ്ങിനു കീഴിൽ അനുമതിയോടെ പ്രവർത്തിക്കുന്ന സ്കൂളുകൾ അടച്ചുപൂട്ടാൻ ഉത്തരവിടാൻ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസി. വിദ്യാഭ്യാസ ഒാഫിസർക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചിട്ടുള്ളത്. കേന്ദ്ര വിദ്യാഭ്യാസ നിയമപ്രകാരം ബന്ധപ്പെട്ട അധികൃതരുടെ അംഗീകാരം നേടിയാണ് സ്കൂളുകൾ പ്രവർത്തിക്കുന്നത്. 14 വയസ്സ്വരെയുള്ള കുട്ടികളെ പ്രവേശിപ്പിച്ച് പഠിപ്പിക്കാൻ ഇൗ സ്കൂളുകൾക്ക് അനുമതിയുണ്ട്. കഴിഞ്ഞ വർഷംവരെ തടസ്സമില്ലാതെ സ്കൂളുകൾ പ്രവർത്തിച്ചിട്ടുമുണ്ട്. അംഗീകാരമുണ്ടോയെന്ന് പരിശോധിക്കാതെയും ഹരജിക്കാരോട് വിശദീകരണം തേടാതെയും അധികാര ദുർവിനിയോഗത്തിലൂടെ നിയമവിരുദ്ധമായാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഉത്തരവ് സ്വാഭാവിക നീതിനിഷേധവും ഏകപക്ഷീയവുമാണ്. ഇൗ സാഹചര്യത്തിൽ ഉത്തരവ് റദ്ദാക്കണമെന്നും മുൻവർഷങ്ങളിലെപോലെ പ്രവർത്തിക്കാൻ അനുവദിക്കണമെന്നുമാണ് ഹരജികളിലെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.