കല്യാശേരി മണ്ഡലത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ 600 കുട്ടികൾ പൊതുവിദ്യാലയത്തിലെത്തും

കല്യാശ്ശേരി മണ്ഡലം 2065 കുട്ടികൾ പൊതുവിദ്യാലയത്തിലെത്തും 600 കുട്ടികളുടെ വർധന പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ 600 കുട്ടികൾ പൊതുവിദ്യാലയത്തിലെത്തും. ഈ വർഷം ഒന്നാം തരത്തിൽ 2065 കുട്ടികൾ പ്രവേശനം നേടി. സ്കൂൾ തുറക്കുന്നതോടെ ഇത് വർധിക്കും. കഴിഞ്ഞവർഷം 1897 കുട്ടികളാണ് ഒന്നാം തരത്തിൽ ചേർന്നത്. മറ്റു ക്ലാസുകളിലേക്ക് അൺ എയ്ഡഡ് വിദ്യാലയങ്ങളിൽനിന്ന് 450 കുട്ടികളാണ് ചേർന്നത്. മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ടി.വി. രാജേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ 'എ​െൻറ വിദ്യാലയം പൊതുവിദ്യാലയം' ഗൃഹസന്ദർശന കാമ്പയിൻ നടപ്പിലാക്കിയിരുന്നു. മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും അക്ഷരക്കനി നട്ടുകൊണ്ടാണ് പ്രവേശനോത്സവം. കുട്ടികൾക്ക് പഠനക്കിറ്റ്, മധുരപലഹാരം, വിഭവസമൃദ്ധമായ സദ്യ എന്നിവ നൽകും. പ്രവേശനോത്സവ ഒരുക്കങ്ങൾ പൂർത്തിയായി. മണ്ഡലംതല പ്രവേശനോത്സവം പുന്നച്ചേരി സ​െൻറ് മേരീസ് എൽ.പി സ്കൂളിൽ നടക്കും. ഘോഷയാത്രയോടെ തുടക്കംകുറിക്കും. ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എല്ലാ പഞ്ചായത്തിലും ഓരോ വിദ്യാലയത്തിൽ പഞ്ചായത്ത് പ്രവേശനോത്സവം നടക്കും. സാംസ്കാരിക പ്രവർത്തകർ, കലാകാരന്മാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.