പ്രായാധിക്യത്തി​െൻറ അവശതയിൽ കഴിയുന്ന പയ്യന്നൂരിലെ മാടാച്ചേരി ഗോവിന്ദന് സഹായഹസ്തവുമായി എത്തിയത്

ഗോവിന്ദന് സഹായവുമായി പയ്യന്നൂർ പൊലീസ് പയ്യന്നൂർ: അവശതയിൽ കഴിയുന്ന പയ്യന്നൂരിലെ മാടാച്ചേരി ഗോവിന്ദന് സഹായ ഹസ്തവുമായി പയ്യന്നൂർ സി.ഐ എം.പി. ആസാദും സംഘവും. കണ്ടങ്കാളിയിലെ മാടാച്ചേരി ഗോവിന്ദനെയാണ് (66) പയ്യന്നൂർ പൊലീസി​െൻറ സഹായത്തോടെ പിലാത്തറ ഹോപ്പിലെത്തിച്ചത്. പതിനാറാം വയസ്സിൽ നാടുവിട്ട് മഹാരാഷ്ട്രയിലെ ഒരു കമ്പനിയിൽ ജോലിക്ക് ചേർന്ന ഗോവിന്ദ​െൻറ സമ്പാദ്യം മുഴുവനും ആരോ തട്ടിയെടുത്തു. കിടപ്പാടംപോലും നഷ്ടപ്പെട്ട് വെറുംകൈയോടെ റോഡിലേക്ക് ഇറങ്ങേണ്ടിവന്ന ഗോവിന്ദൻ അവിടെ മലയാളിസമാജം പ്രവർത്തകരുടെ കാരുണ്യത്തിൽ കഴിയുകയായിരുന്നു. നാല് വർഷങ്ങൾക്ക് മുമ്പ് ഗോവിന്ദനെക്കുറിച്ചുള്ള വാർത്ത കണ്ടറിഞ്ഞ ബന്ധുക്കൾ നാട്ടുകാരുടെ സഹായത്തോടെ പയ്യന്നൂർ കണ്ടങ്കാളിയിലെ സഹോദര​െൻറ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുകയായിരുന്നു. എന്നാൽ, ഏകാന്തതയിൽ ഏറെ വർഷങ്ങൾ പിന്നിട്ട ഗോവിന്ദൻ നാട്ടിലെ ജീവിതരീതിയുമായി പൊരുത്തപ്പെടാനാകാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് ബന്ധുക്കളിൽനിന്നുമകന്ന് ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിരുന്നു. പ്രദേശത്തെ കടവരാന്തകളിലും ബസ് കാത്തിരിപ്പുകേന്ദ്രത്തിലും ബാക്കിജീവിതം ഗോവിന്ദൻ തള്ളിനീക്കുകയായിരുന്നു. ശാരീരിക അവശതയിൽ കഴിയുന്നനേരത്താണ് സഹായ ഹസ്തവുമായി പൊലീസെത്തിയത്. 16pnr17 ഗോവിന്ദൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.