മലമുകളിൽനിന്ന് കൂറ്റൻ പാറക്കല്ല് റോഡിൽ പതിച്ചു നടുവിൽ: വിനോദസഞ്ചാര കേന്ദ്രമായ പാലക്കയംതട്ട് റോഡിൽ കൂറ്റൻ പാറക്കല്ല് പതിച്ചു. കൈതളം^പാലക്കയം തട്ട് റോഡിൽ കൈതളം തട്ടിലാണ് മലമുകളിൽനിന്ന് പാറക്കല്ല് ഉരുണ്ടുവീണത്. കഴിഞ്ഞദിവസം വൈകീട്ടോടെയാണ് സംഭവം. പുത്തൻപുരയിൽ രാജുവിെൻറ കൃഷിയിടത്തിലൂടെ 300 മീറ്ററോളം ഉരുണ്ടിറങ്ങിയാണ് പാറ റോഡിൽ പതിച്ചത്. പാറ ഉരുണ്ടുനീങ്ങിയ ഭാഗത്തെ കൃഷി നശിക്കുകയും പതിച്ചഭാഗത്തെ ടാറിങ് തകരുകയും ചെയ്തു. സംഭവസമയം റോഡിലൂടെ വാഹനങ്ങളോ കാൽനടക്കാരോ കടന്നുപോകാതിരുന്നത് വൻ അപകടം ഒഴിവാക്കി. റോഡിെൻറ കയറ്റത്തിൽതന്നെയാണ് കല്ല് പതിച്ചതും. റോഡിെൻറ നടുവിൽ കല്ല് നിൽക്കുന്നതുമൂലം പ്രദേശത്ത് വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. പടം Email: കൈതളം- പാലക്കയം തട്ട് റോഡിൽ പതിച്ച പാറക്കല്ല്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.