വിദ്യാർഥികൾക്ക് ഇന്ന് സൗജന്യ യാത്ര വാഗ്ദാനം നൽകി അൽമാസ്​, അൽസഫർ സ്വകാര്യ ബസ്സുകൾ

ഇന്ന് വിദ്യാർഥികൾക്ക് സൗജന്യയാത്ര പഴയങ്ങാടി: വിദ്യാലയം തുറക്കുന്ന ഇന്ന് വിദ്യാർഥികൾക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്ത് രണ്ടു സ്വകാര്യ ബസുകൾ. പഴയങ്ങാടി-^കണ്ണൂർ റൂട്ടിലോടുന്ന അൽമാസ്, പുതിയങ്ങാടി ബീച്ച് റോഡ് വഴി കണ്ണൂർ റൂട്ടിലോടുന്ന അൽസഫർ ബസുകളാണ് ഇന്ന് സൗജന്യയാത്ര പ്രഖ്യാപിച്ചത്. ബസുകൾ നിർത്താതെപോകുന്ന ദുരവസ്ഥക്ക് പരിഹാരമായി സ്റ്റോപ്പിലെത്തുന്ന മുഴുവൻ വിദ്യാർഥികൾക്കും തങ്ങളുടെ ബസുകളിൽ യാത്രാസൗകര്യമൊരുക്കുന്ന സേവനത്തി​െൻറ തുടർച്ചയാണ് വിദ്യാലയം തുറക്കുന്നദിനം വിദ്യാർഥികൾക്ക് സൗജന്യ യാത്ര ഒരുക്കുന്നതെന്ന് അൽമാസ് ബസി​െൻറ ഉടമ തൈവളപ്പിൽ മുനീറും അൽസഫർ ഉടമകളായ സതീഷ്, അശ്റഫ്, ശാദുലി എന്നിവരും പറഞ്ഞു. തീരപ്രദേശമായ പുതിയങ്ങാടിയിലെ വിദ്യാർഥികൾക്ക് അധ്യയനവർഷം മുഴുവനും കഴിഞ്ഞ അഞ്ചു വർഷമായി സൗജന്യയാത്ര അൽസഫർ ബസിൽ അനുവദിക്കുന്നതായും ഉടമകൾ പറഞ്ഞു. ശ്രദ്ധക്ക് - ഫോട്ടോ അയച്ചിട്ടുണ്ട്. 5/31/2017 9:02:31 PM
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.