അഞ്ചുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 65കാരൻ പിടിയിൽ

അഞ്ചുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 65കാരൻ പിടിയിൽ ചക്കരക്കല്ല്: അഞ്ചുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 65കാരനെ നാട്ടുകാർ പിടികൂടി ചക്കരക്കല്ല് പൊലീസിൽ ഏൽപിച്ചു. മാവിലച്ചാൽ ശ്രേയ നിവാസിൽ ജനാർദനൻ (65) ആണ് പിടിയിലായത്. ബുധനാഴ്ച വൈകീട്ട് മാവിലച്ചാലിലാണ് സംഭവം. കടയിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ പിന്തുടർന്ന് പിടികൂടി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയെ കാണാതായപ്പോൾ അന്വേഷിച്ചെത്തിയ എട്ടുവയസ്സുകാരി സഹോദരി ബഹളംവെച്ചതിനെ തുടർന്ന് നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തശേഷം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.