എയർ ഇന്ത്യ സ്വകാര്യവത്​കരണം: ശിപാർശയുമായി നിതി ആയോഗ്​

എയർ ഇന്ത്യ സ്വകാര്യവത്കരണം: ശിപാർശയുമായി നിതി ആയോഗ് (A) എയർ ഇന്ത്യ സ്വകാര്യവത്കരണം: ശിപാർശയുമായി നിതി ആയോഗ് ന്യൂഡൽഹി: എയർ ഇന്ത്യ സ്വകാര്യവത്കരണത്തിനുള്ള ശിപാർശ നിതി ആേയാഗ് സർക്കാറിന് സമർപ്പിച്ചെന്ന് സൂചന. ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ സ്വകാര്യവത്കരണത്തെ കുറിച്ച അഭ്യൂഹത്തിന് ശക്തിയേറി. എയർ ഇന്ത്യയുടെ 30,000 കോടിയുടെ വായ്പ എഴുതിത്തള്ളുന്നതടക്കമുള്ള ശിപാർശയാണ് നിതി ആേയാഗ് സർക്കാറിന് സമർപ്പിച്ചത്. കമ്പനിയുടെ ഒാഹരി വിൽപന അടക്കമുള്ള വിശദമായ ശിപാർശകൾ അടങ്ങിയതാണ് റിപ്പോർട്ട്. അതേസമയം, സ്വകാര്യവത്കരണ നീക്കത്തിനെതിരെ സി.െഎ.ടി.യു രംഗത്തുവന്നു. ദേശീയ സ്വത്ത് ധൂർത്തടിക്കാനും പൊതുഖജനാവിലെ പണം സ്വകാര്യ കോർപറേറ്റുകൾക്കും വിദേശ വിമാന കമ്പനികൾക്കും അനുകൂലമായ നടപടിയാണെന്നും സി.െഎ.ടി.യു ജനറൽ സെക്രട്ടറി തപൻ സെൻ, പ്രസിഡൻറ് ഹേമലത എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. ദേശതാൽപര്യത്തിന് വിരുദ്ധമായ ഗൂഢനീക്കമാണ് സർക്കാറിേൻറത്. 2007 വരെ ലാഭത്തിൽ പ്രവർത്തിച്ച എയർ ഇന്ത്യയെ നഷ്ടത്തിലേക്കും കടബാധ്യതയിലേക്കും തള്ളിയിട്ടത് മാറിവന്ന സർക്കാറുകൾ നടത്തിയ വിനാശകരമായ പരീക്ഷണങ്ങളാണ്. ഇതിന് കമ്പനി മാനേജ്മ​െൻറല്ല ഉത്തരവാദികളെന്നും അവർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.