ചൊക്ലി എസ്.ഐക്ക് ജനകീയ യാത്രയയപ്പ്

ചൊക്ലി: ചൊക്ലി പൊലീസ് സ്റ്റേഷനിൽനിന്ന് വിരമിക്കുന്ന എസ്.െഎ പി. പ്രേംദാസിന് ചൊക്ലി ഗ്രാമപഞ്ചായത്തി​െൻറ നേതൃത്വത്തിൽ ജനകീയ യാത്രയയപ്പ് നൽകി. ഇ.കെ. നായനാർ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർമാർ, പഞ്ചായത്തംഗങ്ങൾ, അംഗൻവാടി ജീവനക്കാർ, ചൊക്ലി ടൗൺ ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ എന്നിവർ പങ്കെടുത്തു. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. രാഗേഷ് അധ്യക്ഷത വഹിച്ചു. തലശ്ശേരി ജോയൻറ് ആർ.ടി.ഒ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജലജ കണ്ണോത്ത് സ്വാഗതം പറഞ്ഞു. ചൊക്ലി ഗ്രാമപഞ്ചായത്ത്, വ്യാപാരി വ്യവസായി സമിതി എന്നിവയുടെ ഉപഹാരം സമ്മാനിച്ചു. അപകടരഹിതയാത്ര നടത്തി സംസ്ഥാന അവാർഡ് നേടിയ ചൊക്ലിയിലെ ഓട്ടോ ഡ്രൈവറായ കെ.ടി. കുഞ്ഞനന്തനെ ഉപഹാരം നൽകി ആദരിച്ചു. എസ്.ഐ പ്രേംദാസ്, കെ.ടി. കുഞ്ഞനന്തൻ എന്നിവർ മറുപടി പ്രസംഗം നടത്തി. ചൊക്ലി പൊലീസ് സ്റ്റേഷനിൽ നടന്ന യാത്രയയപ്പ് തലശ്ശേരി ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാം ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന എസ്.ഐമാരായ പി. പ്രേംദാസ്, വേണുഗോപാൽ, മുകുന്ദൻ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ചൊക്ലി എസ്.ഐ എം.വി. ഫായിസലി അധ്യക്ഷത വഹിച്ചു. സുഭാഷ് ബാബു, ജയചന്ദ്രൻ, പവനൻ, മനോജ്, മീറജ്, സിനിജ എന്നിവർ സംസാരിച്ചു. സുരേന്ദ്രൻ സ്വാഗതവും ഷാജു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.