നിയമസഭ വജ്രജൂബിലി: കല്യാശ്ശേരിയിൽ നായനാർ സ്​മൃതി പരിപാടികൾ

കണ്ണൂർ: സംസ്ഥാന നിയമസഭയുടെ വജ്രജൂബിലിയുടെ ഭാഗമായി കണ്ണൂരിൽ മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർക്ക് ആദരമായി നായനാർ സ്മൃതി പരിപാടി സംഘടിപ്പിക്കും. െസപ്റ്റംബർ 9, 10, 11 തീയതികളിൽ കല്യാശ്ശേരിയിലാണ് നായനാർ സ്മൃതി സംഘടിപ്പിക്കുന്നത്. ഉദ്ഘാടന സമ്മേളനം, നിയമസഭാ ആർക്കൈവ് ഒരുക്കുന്ന പ്രദർശനം, വിദ്യാർഥികളുടെ മാതൃകാ നിയമസഭ, കലാപരിപാടികൾ എന്നിവയുമുണ്ടാകും. കണ്ണൂരിൽ സഹകരണമേഖലയെക്കുറിച്ചുള്ള ദേശീയ സെമിനാറും ഇതി​െൻറ ഭാഗമായി നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടികൾ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി രൂപവത്കരണയോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു. പരിപാടി വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാർ, നിയമസഭാസാമാജികർ എന്നിവരും പരിപാടികളിൽ പെങ്കടുക്കും. ജില്ലയിൽനിന്നുള്ള മുൻ നിയമസഭാ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും പരിപാടിയുടെ ഭാഗമായുണ്ടാകും. സഹകരണ സെമിനാറിൽ ദേശീയതലത്തിലെ വിദഗ്ധരും അക്കാദമിക പണ്ഡിതരും പങ്കെടുക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചെയർമാനും ജില്ല കലക്ടർ മിർ മുഹമ്മദലി കൺവീനറുമായ സംഘാടകസമിതിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. യോഗത്തിൽ എം.എൽ.എമാരായ െജയിംസ് മാത്യു, ടി.വി. രാജേഷ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല കലക്ടർ മിർ മുഹമ്മദലി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, നിയമസഭാ സെക്രേട്ടറിയറ്റ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളുടെ ജില്ല മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.