കാസർകോട്​ കേന്ദ്ര സർവകലാശാലക്കു പുതിയ ഹോസ്​റ്റൽ ഉടൻ

ന്യൂഡൽഹി: കാസർകോട് കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥികളുടെ ഹോസ്റ്റൽ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കർ, മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനൽകി. അടിയന്തരമായി താൽക്കാലിക ഹോസ്റ്റലും സമയബന്ധിതമായി പുതിയ സ്ഥിരം ഹോസ്റ്റലും നിർമിക്കും. ഹോസ്റ്റൽ പ്രശ്നത്തി​െൻറ പേരിൽ കേന്ദ്ര സർവകലാശാല വിദ്യാർഥികൾ ദിവസങ്ങളായി പ്രക്ഷോഭത്തിലായിരുന്നു. കെട്ടിടം വാടകക്കെടുത്താകും താൽക്കാലിക ഹോസ്റ്റൽ സംവിധാനം ഒരുക്കുകയെന്നു മുഖ്യമന്ത്രി അറിയിച്ചു. കെട്ടിടം ഉടൻ കണ്ടുപിടിക്കും. കെട്ടിടം പൂർത്തിയാകുന്നതോടെ ഹോസ്റ്റൽ പ്രശ്നത്തിനു ശാശ്വത പരിഹാരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ സ്ഥാപിക്കണമെന്നു മുഖ്യമന്ത്രി കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വ്യക്തതവരുത്തി നടപടി സ്വീകരിക്കുമെന്നും ഇതിനുമുമ്പ് പാലക്കാട് ഐ.ഐ.ടിയിൽ ആർക്കിടെക്ചർ വകുപ്പ് ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.