ഇറാഖിൽ കാണാതായവരെ മരിച്ചതായി കണക്കാക്കാനാവില്ല –സുഷമ

ന്യൂഡൽഹി: ഇറാഖിൽ കാണാതായ 39 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിക്കാൻ മതിയായ തെളിവില്ലാതെ സർക്കാറിന് കഴിയില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. തെളിവില്ലാതെ മരിച്ചതായി പ്രഖ്യാപിക്കുന്നത് പാപമാണ്. അത് താൻ ചെയ്യില്ല. കാണാതായ ഇന്ത്യക്കാർ ജീവിച്ചിരിക്കുന്നതായി വിശദീകരിച്ച് സർക്കാർ പാർലമ​െൻറിനെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന ആക്ഷേപത്തോട് ലോക്സഭയിൽ പ്രതികരിക്കുകയായിരുന്നു സുഷമ സ്വരാജ്. ഇറാഖ്സേനയും െഎ.എസ്.െഎ.എസുമായി പോരാട്ടം നടന്നതിനിടയിലാണ് 39 ഇന്ത്യക്കാരെ കാണാതായത്. 2014ൽ മൊസൂളിൽ െഎ.എസ്.െഎ.എസ് ബന്ദിയാക്കിയ ഇവരിൽ ഭൂരിഭാഗവും പഞ്ചാബുകാരാണ്. അവർക്ക് വേണ്ടിയുള്ള അന്വേഷണം തുടരേണ്ടത് സർക്കാറി​െൻറ ചുമതലയാണെന്ന് സുഷമ സ്വരാജ് പറഞ്ഞു. മരിച്ചതായി കണക്കാക്കാൻ പറ്റില്ല. മൃതദേഹങ്ങൾ കിട്ടിയിട്ടില്ല. ചോരപ്പാടുകളില്ല. മരണപ്പെട്ടവരുടെ ഒൗദ്യോഗികപട്ടികയിൽ പേരില്ല. െഎ.എസ്.െഎ.എസി​െൻറ വിഡിയോ ചിത്രങ്ങളുമില്ല. മരിച്ചതായി പറയുന്നവർക്ക് പറയാം. പക്ഷേ, അതിലൊരാൾ തിരിച്ചുവന്നാൽ അതി​െൻറ ഉത്തരവാദിത്തവും അങ്ങനെ പറയുന്നവർക്കായിരിക്കും; സർക്കാറിനല്ല –സുഷമ സ്വരാജ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.