'കലാശം-' പഠനക്കളരി ആഗസ്​റ്റ് രണ്ടിന് തുടങ്ങും

പഴയങ്ങാടി: തെയ്യം അനുഷ്ഠാനകലയുമായി ബന്ധപ്പെട്ട വിവിധ ഇനങ്ങളുടെ പഠനക്കളരി 'കലാശം--2017' എന്നപേരിൽ ആഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ എരിപുരം പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിൽ നടക്കും. തോറ്റംപാട്ട്, കലാശം, ഉരിയാട്ട് തുടങ്ങിയ മേഖലകളിലെ ഗുരുവര്യരുടെ മേൽനോട്ടത്തിൽ പുതുതലമുറയിലെ തെയ്യം അനുഷ്ഠാനകലയുമായി ബന്ധപ്പെട്ടവർക്കാണ് പഠനക്കളരി. ആഗസ്റ്റ് രണ്ടിന് രാവിലെ 10ന് പരിപാടി ടി.വി. രാജേഷ് എ.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമാപന സമ്മേളനത്തിൽ ഡോ. കെ.എസ്. സുബ്രമണ്യൻ ഗുരുവന്ദനം നടത്തും. ഡോ. എം.കെ. നമ്പ്യാർ സർട്ടിഫിക്കറ്റുകൾ നൽകും. തെയ്യം കലാരംഗത്തെ 12 പ്രമുഖരെ കലാശത്തിൽ ആദരിക്കും. വാർത്താസമ്മേളനത്തിൽ ഡോ. എ.കെ. നമ്പ്യാർ, ഡോ. വൈ.വി. കണ്ണൻ, അതിയടം കുഞ്ഞിരാമ പെരുവണ്ണാൻ, എം.പി. പവിത്രൻ, ടി. രാജൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.