സ്​കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: തുകൽ ഉരിക്കൽ, തുകൽ ഉൗറക്കിടൽ, മാലിന്യനിർമാർജനം എന്നീ തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവരുടെ ആശ്രിതരായ വിദ്യാർഥികൾക്ക് പ്രീ-മെട്രിക് സ്കോളർഷിപ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം പരമ്പരാഗതമായി മാലിന്യനിർമാർജന പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരാണെന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽനിന്നും പഠിക്കുന്ന ക്ലാസ് സംബന്ധിച്ച് പ്രധാനാധ്യാപകനിൽനിന്നുമുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. അപേക്ഷാഫോറം മാതൃകയും കൂടുതൽ വിവരങ്ങളും ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുകളിലും ജില്ല പട്ടികജാതി വികസന ഓഫിസിലും ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് അഞ്ച്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.