മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ്: ക്രമക്കേടുകണ്ടാൽ കർശന നടപടിയെന്ന് തെരഞ്ഞെടുപ്പ് കമീഷൻ

കണ്ണൂർ: മട്ടന്നൂർ നഗരസഭയിലെ 35 വാർഡുകളിൽ ആഗസ്റ്റ് എട്ടിന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ അഴിമതി, കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിനായി നടപടിയെടുക്കാൻ ജില്ല പൊലീസ് മേധാവിക്കും ജില്ല ഭരണകൂടത്തിനും തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം നൽകി. കള്ളവോട്ട്, മതമോ വംശമോ ജാതിയോ സമുദായമോ ഭാഷയോ ആധാരമാക്കി പൗരന്മാർ തമ്മിൽ ശത്രുതാപരമായ വികാരങ്ങളോ വെറുപ്പോ സൃഷ്ടിക്കൽ, ഏതെങ്കിലും സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്നത് ദൈവീകമായി അപ്രീതിക്ക് ഇടയാക്കുമെന്നതരത്തിൽ ഭീഷണിപ്പെടുത്തൽ, മറ്റേതെങ്കിലും തരത്തിൽ വോട്ടർമാരെ സ്വാധീനിക്കൽ എന്നിവ കണ്ടെത്തിയാൽ കർശന നടപടിയെടുക്കാനാണ് നിർദേശം. തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ സ്ഥാനാർഥിക്കുവേണ്ടി പ്രവർത്തിച്ച് വോട്ടറെ സ്വാധീനിക്കാൻ ശ്രമിക്കുക, വോട്ടർക്ക് ശല്യമാകുന്നതരത്തിൽ ക്രമരഹിതമായി പെരുമാറുക, പോളിങ് സ്റ്റേഷന് നൂറുമീറ്റർ പരിധിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുക, നോട്ടീസോ തെരഞ്ഞടുപ്പ് ചിഹ്നങ്ങളോ പ്രദർശിപ്പിക്കുക തുടങ്ങിയ നടപടികൾ ശ്രദ്ധയിൽപെട്ടാലും ബന്ധപ്പെട്ട വരണാധികാരി വിവരം പൊലീസ് അധികൃതരെ അറിയിക്കണം. ഇത്തരം സംഭവങ്ങളിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാമെന്നും ഉത്തരവിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.