വളപട്ടണം^കടവ് റോഡ് തകർന്നു

വളപട്ടണം-കടവ് റോഡ് തകർന്നു വളപട്ടണം: വളപട്ടണം-വനജ ടാക്കീസ്-കടവ് റോഡ് തകർന്നു. കഴിഞ്ഞ സാമ്പത്തികവർഷം െമയ്ൻറനൻസ് ഫണ്ടിൽ ഉൾപ്പെടുത്തി വളപട്ടണം പഞ്ചായത്ത് നവീകരിച്ചെങ്കിലും വൈദ്യുതിവകുപ്പ് ഭൂഗർഭ കേബിളിങ് വഴി 11 കെ.വി ലൈൻ വലിക്കുന്നതിന് റോഡിൽ കുഴിയെടുത്തതാണ് റോഡ് തകരാൻ കാരണം. 725 മീറ്റർ നീളത്തിലും 35 സ​െൻറിമീറ്റർ വീതിയിലുമാണ് കേബിളിന് കുഴിയെടുക്കേണ്ടത്. എന്നാൽ, ജെ.സി.ബി ഉപയോഗിച്ച് അശാസ്ത്രീയമായി റോഡി​െൻറ പകുതിയിലധികം ഭാഗവും കിളച്ച് കുഴിയെടുക്കുകയാണ് ചെയ്തത്. ഭൂഗർഭ കേബിളിങ് പ്രവൃത്തി പൂർത്തീകരിച്ചതിനുശേഷം, റോഡ് പൂർവസ്ഥിതിയിലാക്കുന്നതിന് കെ.എസ്.ഇ.ബി ഒന്നേകാൽലക്ഷം രൂപ പഞ്ചായത്തിന് നൽകിയെങ്കിലും തകർന്ന ഭാഗത്ത് റീടാറിങ് പ്രവൃത്തി നടത്തിയുമില്ല. നിലവിലെ റോഡി​െൻറ ശോചനീയമായ അവസ്ഥ മാറണമെങ്കിൽ ലക്ഷങ്ങൾ െചലവഴിക്കേണ്ടിവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.