വിദ്യാഭ്യാസ ഗ്രാൻറിന് അപേക്ഷിക്കാം

കണ്ണൂർ: കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് . 2017--18 അധ്യയനവർഷത്തിൽ എട്ട്, ഒമ്പത്, 10, പ്ലസ് വൺ, െറഗുലർ ബിരുദം, പി.ജി, ഡിപ്ലോമ, ടി.ടി.സി, പ്രഫഷനൽ കോഴ്സുകൾ തുടങ്ങിയവക്ക് പഠിക്കുന്നവർക്ക് അപേക്ഷിക്കാം. യോഗ്യതാകോഴ്സിനുള്ള സർട്ടിഫിക്കറ്റി​െൻറ സാക്ഷ്യപ്പെടുത്തിയ പകർപ്പുസഹിതമാണ് അപേക്ഷിക്കേണ്ടത്. പോളിടെക്നിക് ഗ്രാൻറിന് ആദ്യവർഷം അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റി​െൻറ സാക്ഷ്യപ്പെടുത്തിയ പകർപ്പും ബി.എഡ് വിഭാഗത്തിൽ അപേക്ഷിക്കുന്നവർ ബിരുദത്തി​െൻറ മാർക്ക് ലിസ്റ്റും നൽകണം. കുട്ടിയുടെയോ പദ്ധതിയിൽ അംഗമായ തൊഴിലാളിയുടെയോ പേരിലുള്ള ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ് കോഡ്, ടെലിഫോൺ നമ്പർ സഹിതം ആഗസ്റ്റ് 30നകം ബന്ധപ്പെട്ട ജില്ല ലേബർ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർമാരുടെ കാര്യാലയങ്ങളിൽ അപേക്ഷ നൽകണം. മുൻ അധ്യയനവർഷങ്ങളിൽ ഗ്രാൻറ് ലഭിച്ചിട്ടുള്ളവർക്ക് അത് പുതുക്കുന്നതിനുള്ള അപേക്ഷയും നൽകാം. അപേക്ഷാഫോറം ലേബർ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ, അശോക ബിൽഡിങ്, മൂന്നാംനില, താളിക്കാവ് റോഡ്, കണ്ണൂർ- ഒന്ന് എന്ന വിലാസത്തിൽ ലഭിക്കും. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സ്കോളർഷിപ് കണ്ണൂർ: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായതും ആം ആദ്മി ബീമയോജന പദ്ധതി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതുമായ മത്സ്യത്തൊഴിലാളികളുടെ ഒമ്പത്, 10, 11, 12 ക്ലാസുകളിൽ പഠിക്കുന്ന മക്കൾക്ക് (പരമാവധി രണ്ടുപേർക്ക് പ്രതിവർഷം) സ്കോളർഷിപ്പിന് അപേക്ഷിക്കാം. 2017 മാർച്ചിൽ പ്ലസ് ടു പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം ആഗസ്റ്റ് 15നകം ഫിഷറീസ് ഓഫിസുകളിൽ ലഭിക്കണം. ഫോൺ: 04972-734587.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.