അപേക്ഷ കുറ്റമറ്റതാക്കാൻ അക്ഷയകേന്ദ്രങ്ങൾ ജാഗ്രതപാലിക്കണം ^പി.എസ്​.സി ചെയര്‍മാന്‍

അപേക്ഷ കുറ്റമറ്റതാക്കാൻ അക്ഷയകേന്ദ്രങ്ങൾ ജാഗ്രതപാലിക്കണം -പി.എസ്.സി ചെയര്‍മാന്‍ കണ്ണൂർ: പി.എസ്.സി ഒറ്റത്തവണ രജിസ്ട്രേഷനിലെ തെറ്റുകൾ കാരണം 25 ശതമാനം അേപക്ഷകളും നിരസിക്കപ്പെടുകയാണെന്നും സര്‍ക്കാര്‍ജോലിയിലേക്കുള്ള ആദ്യപടിയായ ഒറ്റത്തവണ രജിസ്ട്രേഷന്‍ ഉള്‍െപ്പടെയുള്ള അപേക്ഷകള്‍ കുറ്റമറ്റതാക്കുന്നതില്‍ അക്ഷയകേന്ദ്രങ്ങള്‍ ജാഗ്രതപുലര്‍ത്തണമെന്നും പി.എസ്.സി ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍. പി.എസ്.സി വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ അക്ഷയ സംരംഭകര്‍ക്കായി സംഘടിപ്പിച്ച ഒറ്റത്തവണ രജിസ്ട്രേഷന്‍ ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രജിസ്റ്റർ ചെയ്ത 70 ലക്ഷത്തോളം ഉദ്യോഗാര്‍ഥികളില്‍നിന്നായി രണ്ടരക്കോടിയിലേറെ അപേക്ഷകളാണ് നിലവില്‍ കേരള പി.എസ്.സിയിലുള്ളത്. ഇവയില്‍ 25 ശതമാനത്തോളം അപേക്ഷകളും നിരസിക്കെപ്പടുന്ന അവസ്ഥയിലാണ്. പഴയകാലത്തെേപ്പാലെ ഓരോ അപേക്ഷയിലെയും തെറ്റുകൾ കണ്ടെത്തി തിരുത്താനാവശ്യപ്പെട്ട് അപേക്ഷകന് കത്തയക്കുന്ന രീതി സാധ്യമല്ല. 15 ലക്ഷത്തോളം പേര്‍ എഴുതുന്ന പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ സ്കോര്‍ ചെയ്യുന്ന 5000ത്തില്‍ താഴെ അപേക്ഷകള്‍ മാത്രമാണ് പി.എസ്.സി പരിശോധിക്കുന്നത്. ഈ സമയത്ത് കണ്ടെത്തുന്ന ന്യൂനതകളാല്‍ ഉദ്യോഗാര്‍ഥികളുടെ സര്‍ക്കാര്‍ജോലിെയന്ന സ്വപ്നമാണ് തകര്‍ന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഭൂരിപക്ഷം അപേക്ഷകരും ആശ്രയിക്കുന്നത് അക്ഷയ കേന്ദ്രങ്ങളെയാണെന്നതിനാല്‍ അവരുടെ ഭാഗത്തുനിന്ന് അതീവജാഗ്രത ആവശ്യമാണ്. അപേക്ഷകരില്‍നിന്ന് പേപ്പറുകള്‍ വാങ്ങി പിന്നീട് വരാന്‍ ആവശ്യപ്പെടുന്നതിനു പകരം അവരെ കൂടെയിരുത്തി അപേക്ഷ മുഴുവനാക്കിയാൽ തെറ്റുകൾ ഇല്ലാതാക്കാമെന്ന് അദ്ദേഹം നിർദേശിച്ചു. ചടങ്ങില്‍ എ.ഡി.എം ഇ. മുഹമ്മദ് യൂസുഫ്, പി.എസ്.സി ജോ. സെക്രട്ടറി എ. രവീന്ദ്രന്‍ നായർ, ജില്ല ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, അക്ഷയ സര്‍വിസ് ഡെലിവറി മാനേജര്‍ റെജു ടോംലാല്‍, പി.എസ്.സി ജില്ല ഓഫിസര്‍ കെ. രാജന്‍, ജില്ല പ്ലാനിങ് ഓഫിസര്‍ കെ. പ്രകാശൻ, ജില്ല ഐ.ടി സെല്‍ കോ-ഓഡിനേറ്റര്‍ മുഹമ്മദ് ശരീഫ് എന്നിവര്‍ സംസാരിച്ചു. ജില്ല അക്ഷയ േപ്രാജക്ട് മാനേജര്‍ സി.എം. മിഥുന്‍കൃഷ്ണ സ്വാഗതവും പി.എസ്.സി അണ്ടര്‍ സെക്രട്ടറി എൻ. അജിത്കുമാർ നന്ദിയും പറഞ്ഞു. പി.എസ്.സി സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ ആര്‍. മനോജ്, സെക്ഷന്‍ ഓഫിസര്‍മാരായ എസ്.ആര്‍. സജു, എസ്. ബിജു, ടി. സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.