കരാ​േട്ട ചാമ്പ്യന്‍ഷിപ്പില്‍ കരുത്തുതെളിയിക്കാൻ മംഗളൂരു മേയറും

മംഗളൂരു: നവംബറില്‍ മംഗളൂരുവില്‍ നടക്കുന്ന നാഷനല്‍ ഓപ്പണ്‍ കരാേട്ട ചാമ്പ്യന്‍ഷിപ്പില്‍ മേയര്‍ കവിത സനില്‍ പങ്കെടുക്കും. ഇന്ത്യന്‍ കരാേട്ടയിലും ഇന്ത്യന്‍ ബുഡുകാന്‍ കരാേട്ടയിലും ബ്ലാക്ക്ബെല്‍റ്റുള്ള നഗരത്തി‍​െൻറ പ്രഥമവനിതക്ക് ദേശീയ ചാമ്പ്യന്‍ പതക്കങ്ങള്‍ നേടിയതി​െൻറ പിൻബലവുമുണ്ട്. ഇരു കരാേട്ടയിലുമായി 1992നും 2008നുമിടയില്‍ 58 സ്വര്‍ണം, 18 വെള്ളി മെഡലുകള്‍ നേടി. 2007ല്‍ വിവാഹിതയായ ഇവര്‍ 2008ല്‍ വനിതകളുടെ ദേശീയ കരാേട്ട ചാമ്പ്യന്‍ഷിപ് നേടുമ്പോള്‍ രണ്ടരമാസം ഗര്‍ഭിണിയായിരുന്നു. അന്ന് അഴിച്ച കരാേട്ടവേഷം വീണ്ടും അണിയുന്നതി‍​െൻറ മുന്നോടിയായി ഞായറാഴ്ചകളില്‍ ക്ലാസില്‍ പങ്കെടുക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.