ആരോഗ്യതാരകം ക്വിസ്​; രാജീവ് ഗാന്ധി എച്ച്.എസ്​.എസിന് രണ്ടാംസ്ഥാനം

തിരുവനന്തപുരം: വിദ്യാർഥികളിലെ ആരോഗ്യ അവബോധം വളർത്താൻ ദേശീയ ആരോഗ്യദൗത്യം സംഘടിപ്പിച്ച ആരോഗ്യതാരകം ക്വിസ് മത്സരത്തിൽ എളമക്കര ബി.വി.എം സ്കൂളിലെ ആർ. ആനന്ദ്, ആർ. സിദ്ധാർഥ് എന്നിവർ ഒന്നാംസമ്മാനം നേടി. ഇവർക്ക് ലക്ഷം രൂപയും പ്രശംസാപത്രവും ലഭിക്കും. കണ്ണൂർ മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസിലെ വിദ്യാർഥിനികളായ കെ. സ്നിഗ്ധ, നീഹാര പ്രജീഷ് എന്നിവർ രണ്ടാംസമ്മാനം നേടി. ഇവർക്ക് 75,000 രൂപയും പ്രശംസാപത്രവും ലഭിക്കും. തിരുവനന്തപുരം മേരിഗിരി ഇ.എം.എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർഥികളായ വി.ആർ. ദേവിപ്രസാദ്, വിസ്മൽ എസ്. കുമാർ എന്നിവർ മൂന്നാം സമ്മാനമായ 50,000 രൂപയും നേടി. 25,000 രൂപയുടെ നാലാം സമ്മാനത്തിന് പട്ടം സ​െൻറ് മേരി എച്ച്.എസ്.എസിലെ അബു ടൈറ്റസ്, വിമൽ ജോസഫ് എന്നിവർ അർഹരായി. ദേശീയ ആരോഗ്യദൗത്യവും ക്വിസ് കേരളയും സംയുക്തമായാണ് ആരോഗ്യതാരകം സംഘടിപ്പിച്ചത്. വിജയികൾക്ക് അഡീഷനൽ ചീഫ് സെക്രട്ടറി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് രാജീവ് സദാനന്ദൻ സമ്മാനം വിതരണം ചെയ്തു. ആരോഗ്യകേരളം സ്റ്റേറ്റ് മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ, സ്റ്റേറ്റ് േപ്രാഗ്രാം മാനേജർ ഡോ. എസ്. ഉഷാകുമാരി, സ്റ്റേറ്റ് േപ്രാഗ്രാം മാനേജർ ആർ.സി.എച്ച് ഡോ. നിത വിജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.