പുതുമോടികൂട്ടാൻ കണ്ണൂർ കെ.എസ്.​ആർ.ടി.സിക്ക്​ എം.പിയുടെ 80 ലക്ഷം

കണ്ണൂർ: കെ.എസ്.ആർ.ടി.സി കണ്ണൂർ ബസ് സ്റ്റേഷനും ഡിപ്പോയും നവീകരിക്കാനും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി പി.കെ. ശ്രീമതി എം.പിയുടെ ഫണ്ടിൽനിന്ന് 80 ലക്ഷം രൂപ നൽകും. ബസ്സ്റ്റാൻഡും പരിസരവും പൊട്ടിപ്പൊളിയുകയും മഴവെള്ളം കെട്ടിനിൽക്കുകയും ചെയ്ത സാഹചര്യത്തിൽ യാത്രക്കാർ അനുഭവിക്കുന്ന ദുരിതം പരിഹരിക്കുന്നതിനുവേണ്ടിയാണ് എം.പി ഫണ്ട് നൽകാൻ തീരുമാനിച്ചത്. ദിനേന നൂറിലേറെ ബസുകൾ സർവിസ് നടത്തുകയും ആയിരക്കണക്കിന് യാത്രക്കാർ എത്തിച്ചേരുകയും ചെയ്യുന്ന കെ.എസ്.ആർ.ടി.സിയിൽ ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് നേരത്തേ ആവശ്യമുയർന്നിരുന്നു. ഇതി​െൻറ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി ബസ്സ്റ്റേഷനും പരിസരവും സന്ദർശിച്ച് ശോച്യാവസ്ഥ നേരിൽക്കണ്ടശേഷമാണ് എം.പി ഫണ്ട് നൽകാനുള്ള തീരുമാനം. നവീകരണത്തി​െൻറ ഭാഗമായി ബസ്സ്റ്റാൻറി​െൻറ അകത്തേക്കും പുറത്തേക്കുമുള്ള വഴികളും ബസ് യാർഡും ഇൻറർലോക്ക് ചെയ്യും. രണ്ടു ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. ഇതിനായി 40 ലക്ഷം രൂപവീതം നൽകും. ശുചിമുറികൾ നവീകരിക്കാൻ കോർപറേഷ​െൻറ നേതൃത്വത്തിൽ പദ്ധതി തയാറാക്കും. ബസ്സ്റ്റാൻഡിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നവഴികൾ വികസിപ്പിക്കാനും പദ്ധതിയുണ്ട്. നിലവിൽ സ്വകാര്യവാഹനങ്ങളുടെ തിരക്കുകാരണം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്കുള്ള പ്രവേശനം പ്രയാസകരമാണ്. സ്റ്റാൻഡ് കോംപ്ലക്സിലുള്ള കടകളിൽ മാലിന്യസംസ്കരണത്തിനുള്ള പദ്ധതിയും ഇതി​െൻറ ഭാഗമായി തയാറാക്കും. മേയർ ഇ.പി. ലത, ജില്ല കലക്ടർ മിർ മുഹമ്മദലി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, തഹസിൽദാർ വി.എം. സജീവൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. എം.പിയുടെ നേതൃത്വത്തിലുള്ള സംഘം കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി. പദ്ധതിക്കാവശ്യമായ എസ്റ്റിമേറ്റ് ഉടൻ തയാറാക്കാൻ എൻജിനീയറിങ് വിഭാഗത്തിന് നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.