കാറിടിച്ച്​ പരിക്കേറ്റ കണ്ണൂർ സ്വദേശിക്ക്​ നാല്​ കോടി രൂപ നഷ്​ട പരിഹാരം

ദുബൈ: വാഹന അപകടത്തിൽ പരിക്കേറ്റ കണ്ണൂർ മട്ടന്നൂർ തില്ലേങ്കരി സ്വദേശിക്ക് കോടതിചെലവടക്കം 23 ലക്ഷം ദിർഹം (ഏകദേശം നാലു കോടി രൂപ )നഷ്ടപരിഹാരം നൽകാൻ ദുബൈ കോടതി വിധിച്ചു. 2015 ഡിസംബറിലാണ് കഫ്റ്റീരിയ ജീവനക്കാരനായ അബ്ദുറഹിമാൻ (56) ജോലി കഴിഞ്ഞു വീട്ടിലേക്ക് നടന്നുപോകവെ അൽെഎൻ ജിമി എന്ന സ്ഥലത്ത് കാറിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ അൽെഎൻ ആശുപത്രിയിലും പിന്നീട് തുടർ ചികിത്സക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അബ്ദുറഹിമാൻ അശ്രദ്ധമായി റോഡ് മുറിച്ച് കടന്നത് കൊണ്ടാണ് അപകടം ഉണ്ടായതെന്നും അതുകൊണ്ട് വാഹനമോടിച്ച യു.എ.ഇ പൗരനെ ശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെെട്ടങ്കിലും കോടതി അംഗീകരിച്ചില്ല. യു.എ.ഇ പൗര​െൻറ ഭാഗത്തു തെറ്റ് കണ്ടെത്തി 2000 ദിർഹം പിഴ വിധിച്ച് വെറുതെവിട്ടു. പിന്നീട് അൽെഎൻ മലയാളി സമാജം പ്രസിഡൻറും സാമൂഹിക പ്രവർത്തകനുമായ അബ്ദുറഹിമാൻ വേരൂർ, മകൻ ആരിഫ് പുതിയപുരയിൽ, മരുമക്കളായ അബൂബക്കർ, ബഷീർ എന്നിവർ ചേർന്ന് അലി ഇബ്രാഹിം അഡ്വക്കേറ്റ്സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയെ കേസ് ഏൽപ്പിച്ചു. തുടർന്ന് വാഹന അപകടം ഉണ്ടാക്കിയ ആളെയും ഇൻഷുറൻസ് കമ്പനിയെയും പ്രതിചേർത്ത് 30 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകി. ഇതിലാണ് ദുബൈ കോടതി 23 ലക്ഷം ദിർഹം കോടതി ചെലവടക്കം നൽകാൻ വിധിച്ചത്. തുടർ ചികിത്സക്ക് നാട്ടിലെത്തിയ അബ്ദുറഹിമാനെ കോടതി ഡോക്ടർ നേരിട്ട് തില്ലേങ്കരിയിൽ എത്തിയാണ് കേസിനാവശ്യമായ മെഡിക്കൽ റിപ്പോർട്ട് തയാറാക്കിയത്. കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടു അപ്പീൽ കോടതിയെ സമീപിച്ചിരിക്കുകയാണെന്ന് സലാം പാപ്പിനിശ്ശേരി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.