ലൂക്കിനായി ഹൃദയം നുറുങ്ങി ജർമൻ ദമ്പതികൾ

ഗ്രീസിൽനിന്ന് ഒപ്പംകൂടിയ നായെ കാണാനില്ല; ലോകസഞ്ചാരികൾ ചെന്നൈയിൽ തങ്ങുന്നു ചെന്നൈ: ലോകം ചുറ്റാനിറങ്ങിയ സ്റ്റീഫൻ കഗേരയും ജനിൻ സ്കാറൻബെർഗും ഹൃദയം നുറുങ്ങുന്ന വേദനയുമായി ചെന്നൈ മറീന ബീച്ചിൽ അലഞ്ഞുനടക്കുകയാണ്; 'രക്തബന്ധു'വായി മാറിയ നായെ കണ്ടെത്താൻ. പ്രിയപ്പെട്ട ലൂക്കിനെ കണ്ടെത്തുംവരെ ഇന്ത്യയിലെ വിസ കാലാവധി നീട്ടാനുള്ള ശ്രമത്തിലാണ് ഇൗ ജർമൻ ദമ്പതികൾ. ലൂക്ക് എന്ന ലബ്രോഡ് വിഭാഗത്തിൽപെട്ട ഒന്നരവയസ്സും കറുത്ത നിറവുമുള്ള നായ്ക്കുട്ടിയാണ് ഇവരുടെ ഉൗണിലും ഉറക്കത്തിലും. ലൂക്കിനെ കണ്ടെത്തുന്നവർക്ക് തക്ക പ്രതിഫലം ലഭിക്കും. മറീന ബീച്ചിലും പരിസരങ്ങളിലും ലൂക്കി​െൻറ ചിത്രം പതിച്ച പോസ്റ്ററുകൾ ഒട്ടിക്കുകയും നോട്ടീസുകൾ വിതരണം ചെയ്യുകയും ചെയ്ത് കാത്തിരിക്കുകയാണിവർ. ബീച്ച് പൊലീസും കാര്യമായ അന്വേഷണത്തിലാണ്. ലോകസഞ്ചാരത്തിനിടെ ഗ്രീസിലെ ട്രക്കിങ്ങിലാണ് ലൂക്ക് ഇവർക്കൊപ്പം കൂടിയത്. വന്യജീവികളുടെ സാന്നിധ്യം കുരച്ച് അറിയിച്ച് സ്റ്റീഫനെയും ജനിനെയും അപകടത്തിൽനിന്ന് രക്ഷിച്ച ലൂക്ക് പിന്നെ ഇവരുടെ ജീവിതത്തി​െൻറ ഭാഗമായി. നിരവധി രാജ്യങ്ങളിൽ ഒപ്പമുണ്ടായിരുന്ന ലൂക്കിനെ ചെന്നൈ മറീന ബീച്ചിൽനിന്ന് ആരോ അപഹരിക്കുകയായിരുന്നു. ഇൗ മാസം 12നായിരുന്നു സംഭവം. ശ്രീലങ്കയിേലക്ക് പോകാൻ രേഖകൾ ശരിയാക്കാൻ പുറത്തുപോയതായിരുന്നു സ്റ്റീഫൻ. ഇൗ സമയം ജനിൻ ബീച്ചിലായിരുന്നു. സമീപത്ത് ചുറ്റിക്കറങ്ങിയ ലൂക്കിനെ പെെട്ടന്ന് കാണാതായി. ഒരു ഒാേട്ടാഡ്രൈവർ ലൂക്കുമായി കടന്നുകളഞ്ഞെന്ന് ചിലർ വിവരം നൽകി. തിരച്ചിലിന് നഗരത്തിലെ മൃഗസ്േനഹികളുടെ സഹായവുമുണ്ട്. സമൂഹമാധ്യമങ്ങളിലും വിവരം പങ്കുവെച്ചു. നോട്ടീസിലെ ഫോൺ നമ്പറിലേക്കും ഇെമയിലിലേക്കും നിരവധി പേരാണ് വിവരം നൽകുന്നത്. എല്ലായിടത്തും ഒാടിയെത്തുന്നെങ്കിലും നിരാശയാണ് ഫലം. ഇൗ മാസം 21ന് മടേങ്ങണ്ടിയിരുന്ന ഇവർ ലൂക്കിനായി വിസ നീട്ടിവാങ്ങി. സർഫിങ് താരങ്ങളായ ദമ്പതികൾ ഫോക്സ്വാഗൻ ടീ ത്രീ മിനിവാൻ വീടാക്കി മാറ്റി 2016 ഏപ്രിൽ 16നാണ് ലോകം ചുറ്റാനിറങ്ങിയത്. തുർക്കി വരെയായിരുന്ന ആദ്യം യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇൗ യാത്രയുടെ ഹരം മറ്റു രാജ്യങ്ങളിലേക്കും പോകാൻ പ്രേരണയായി. ജോർജിയ, അർമീനിയ, അസർബൈജാൻ, ക്രൊയേഷ്യ, ബൾഗേറിയ, സ്ലൊവീനിയ, റുമേനിയ, ഇറാൻ, പാകിസ്താൻ എന്നീ രാജ്യങ്ങൾ കടന്ന് ഇൗ മാസമാദ്യമാണ് ഇന്ത്യയിലെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.